Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RaghavChadha

Viral

എസി മുറികളിലെ ചർച്ചകളല്ല, നേരിട്ടുള്ള അനുഭവം; ഡെലിവറി ബാഗുമായി നിരത്തിലിറങ്ങി രാഘവ് ചദ്ദ

ന​യ​രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ശീ​തീ​ക​രി​ച്ച മു​റി​ക​ളി​ൽ നി​ന്ന് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് രാ​ജ്യ​സ​ഭാ എം​പി രാ​ഘ​വ് ച​ദ്ദ.

ഇ​ന്ത്യ​യി​ലെ ഗി​ഗ് തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​ൻ അ​ദ്ദേ​ഹം ഒ​രു ദി​വ​സം മു​ഴു​വ​ൻ ബ്ലി​ങ്കി​റ്റ് ഡെ​ലി​വ​റി പാ​ർ​ട്ണ​റാ​യി വേ​ഷ​മി​ട്ടു.

പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ലെ ഗൗ​ര​വ​മേ​റി​യ ച​ർ​ച്ച​ക​ളി​ൽ നി​ന്ന് മാ​റി, ബ്രാ​ൻ​ഡ​ഡ് ടീ ​ഷ​ർ​ട്ടും ഹെ​ൽ​മ​റ്റും ധ​രി​ച്ച് ഡെ​ലി​വ​റി ബാ​ഗു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ എം​പി​യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഭ​ക്ഷ​ണ​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തു​മ്പോ​ൾ അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കു​ന്ന സ​മ്മ​ർ​ദ്ദ​വും ക​ഷ്ട​പ്പാ​ടും മ​ന​സി​ലാ​ക്കാ​നാ​ണ് ഇ​ദ്ദേ​ഹം ഈ ​വ​ഴി തി​ര​ഞ്ഞെ​ടു​ത്ത​ത്.

മ​റ്റൊ​രു ഡെ​ലി​വ​റി പാ​ർ​ട്ണ​റു​ടെ സ്‌​കൂ​ട്ട​റി​ൽ പി​ന്നി​ലി​രു​ന്ന് ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ വീ​ഥി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചും ഓ​ർ​ഡ​റു​ക​ൾ ശേ​ഖ​രി​ച്ചും അ​ദ്ദേ​ഹം ഈ ​ജോ​ലി​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും നി​രീ​ക്ഷി​ച്ചു.

ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ​ത്തി ബെ​ല്ല​ടി​ക്കു​ന്ന​തോ​ടെ അ​വ​സാ​നി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ, തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന 'അ​ദൃ​ശ്യ​മാ​യ അ​ധ്വാ​ന​ത്തെ' ജ​ന​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ല​ക്ഷ്യ​മി​ടു​ന്നു.

വെ​റും രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ൽ ഒ​തു​ങ്ങാ​തെ, താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് പ​ഠി​ക്കാ​നും അ​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും രാ​ഘ​വ് ച​ദ്ദ കാ​ണി​ച്ച ഈ ​സ​ന്ന​ദ്ധ​ത​യെ സോ​ഷ്യ​ൽ മീ​ഡി​യ വാ​നോ​ളം പു​ക​ഴ്ത്തു​ക​യാ​ണ്.

ത​ന്‍റെ ഈ ​അ​നു​ഭ​വ​ത്തി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കാ​ഴ്ച​ക​ളും അ​ദ്ദേ​ഹം ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Up