Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Development

റെ​യി​ൽ​വേ വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും: പി.കെ. കൃഷ്ണദാസ്

തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള​​​​ത്തി​​​​ലെ റെ​​​​യി​​​​ൽ​​​​വേ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് 3,100 കോ​​​​ടി രൂ​​​​പ നേ​​​​ര​​​​ത്തേ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു റെ​​​​യി​​​​ൽ​​​​വേ പാ​​​​സ​​​​ഞ്ച​​​​ർ അ​​​​മി​​​​നി​​​​റ്റീ​​​​സ് ക​​​​മ്മി​​​​റ്റി (പി​​​​എ​​​​സി) ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​കൂ​​​ടി​​​യാ​​​യ പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്. തൃ​​​​ശൂ​​​​ർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​മാ​​​​ത്രം 460 കോ​​​​ടി രൂ​​​​പ വ​​​​ക​​​​യി​​​​രു​​​​ത്തി. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള നി​​​​ർ​​​​മി​​​​തി എ​​​​ട്ടു റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കും.

മം​​​​ഗ​​​​ലാ​​​​പു​​​​രം -ഷൊ​​​​ർ​​​​ണൂ​​​​ർ റെ​​​​യി​​​​ൽ​​​​പ്പാ​​​​ത നാ​​​​ലു​​​​വ​​​​രി​​​​യും ഷൊ​​​​ർ​​​​ണൂ​​​​ർ - എ​​​​റ​​​​ണാ​​​​കു​​​​ളം പാ​​​​ത മൂ​​​​ന്നു​​​​വ​​​​രി​​​​യും ഷൊ​​​​ർ​​​​ണൂ​​​​ർ- ക​​​​ന്യാ​​​​കു​​​​മാ​​​​രി പാ​​​​ത നാ​​​​ലു​​​​വ​​​​രി​​​​യു​​​​മാ​​​​ക്കും. ട്രെ​​​​യി​​​​ന്‍റെ വേ​​​​ഗ​​​​ത്തി​​​​നു ത​​​​ട​​​​സം​​​​നി​​​​ൽ​​​​ക്കു​​​​ന്ന വ​​​​ള​​​​വും തി​​​​രി​​​​വു​​​​മു​​​​ള്ള ട്രാ​​​​ക്കു​​​​ക​​​​ൾ നേ​​​​രെ​​​​യാ​​​​ക്കാ​​​​ൻ പ്രോ​​​​ജ​​​​ക്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വ​​​​ന്ദേ​​​​ഭാ​​​​ര​​​​തി​​​​ൽ സ്ലീ​​​​പ്പ​​​​ർ​​​​ക്ലാ​​​​സ് കൊ​​​​ണ്ടു​​​​വ​​​​രും. ഹ്ര​​​​സ്വ​​​​ദൂ​​​​ര​​​​സ​​​​ർ​​​​വീ​​​​സി​​​​നു​​​​വേ​​​​ണ്ടി കൂ​​​​ടു​​​​ത​​​​ൽ സ്റ്റോ​​​​പ്പു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം കൂ​​​​ടു​​​​ത​​​​ൽ മെ​​​​മു ട്രെ​​​​യി​​​​നു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കും. ലെ​​​​വ​​​​ൽ​​​​ക്രോ​​​​സി​​​​നു പ​​​​ക​​​​രം ഓ​​​​വ​​​​ർ​​​​ബ്രി​​​​ഡ്ജ് സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കും. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ വേ​​​​ണ്ട​​​​വി​​​​ധം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും കൃ​​​​ഷ്ണ​​​​ദാ​​​​സ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Latest News

Up