Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajamouli

എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ഭ​ഗ​വാ​ൻ രാ​മ​നി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട​താ​ണ്; രാ​ജ​മൗ​ലി

ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം വാ​ര​ണാ​സി​യെ​ക്കു​റി​ച്ചും ത​ന്‍റെ മ​റ്റു സി​നി​മ​ക​ളെ​ക്കു​റി​ച്ചും മ​ന​സ് തു​റ​ന്ന് സം​വി​ധാ​ക​ൻ എ​സ്.​എ​സ്. രാ​ജ​മൗ​ലി. ത​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ശ്രീ​രാ​മ​നി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​താ​ണെ​ന്നാ​ണ് രാ​ജ​മൗ​ലി പ​റ​യു​ന്ന​ത്.

രാ​മാ​യ​ണ​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് വാ​രാ​ണ​സി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

'എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ഭ​ഗ​വാ​ൻ രാ​മ​ന്‍റെ ഇ​തി​ഹാ​സ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​താ​ണ്. ഈ ​സി​നി​മ​യി​ൽ, രാ​മാ​യ​ണ​ത്തി​ൽ നി​ന്നു​ള്ള ഒ​രു യ​ഥാ​ർ​ത്ഥ എ​പ്പി​സോ​ഡ് എ​ടു​ത്ത് അ​വ​ത​രി​പ്പി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​ര​മു​ണ്ട്.

രാ​മ​ന്‍റെ മു​ഴു​വ​ൻ ക​ഥ​യും നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യേ​ക്കി​ല്ല, പ​ക്ഷേ അ​തി​ന് വേ​ണ്ടി പു​രാ​ണ ക​ഥ പ​ഠി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ നി​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ൽ, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കും. രാ​മ​ന്‍റെ​യും ദ​ശ​ര​ഥ​ന്‍റെ​യും ബ​ന്ധ​ത്തെ പോ​ലെ ത​ന്നെ ഒ​രു അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് വാ​രാ​ണ​സി'. രാ​ജ​മൗ​ലി പ​റ​ഞ്ഞു.

 

Latest News

Up