Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rani Mukherjee

രേ​ഖ​യ്ക്കും റാ​ണി മു​ഖ​ർ​ജി​ക്കു​മൊ​പ്പം ത​രം​ഗ​മാ​യി കീ​ർ​ത്തി സു​രേ​ഷ്

ന​ടി കീ​ർ​ത്തി സു​രേ​ഷ് ഇ​പ്പോ​ൾ ത​ന്‍റെ ക​രി​യ​റി​ലെ​യും ജീ​വി​ത​ത്തി​ലെ​യും സ​ന്തോ​ഷ​ക​ര​മാ​യ ദി​വ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത്. അ​ഭി​ന​യ​മി​ക​വ് കൊ​ണ്ട് തെ​ന്നി​ന്ത്യ കീ​ഴ​ട​ക്കി​യ താ​രം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത് ബോ​ളി​വു​ഡി​ലെ നി​ത്യ​ഹ​രി​ത നാ​യി​ക​മാ​ർ​ക്കൊ​പ്പ​മു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

ബോ​ളി​വു​ഡ് ഐ​ക്ക​ണു​ക​ളാ​യ രേ​ഖ, റാ​ണി മു​ഖ​ർ​ജി എ​ന്നി​വ​ർ​ക്കൊ​പ്പം കീ​ർ​ത്തി ചെ​ല​വ​ഴി​ച്ച ഒ​രു സാ​യാ​ഹ്ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​റു​ത്ത പാ​ന്‍റ്സ് സ്യൂ​ട്ടും ക്രോ​പ്പ് ടോ​പ്പും അ​ണി​ഞ്ഞ് സു​ന്ദ​രി​യാ​യാ​ണ് കീ​ർ​ത്തി ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ള സ​ൽ​വാ​ർ ക​മീ​സും ഗോ​ൾ​ഡ​ൻ ദു​പ്പ​ട്ട​യും ധ​രി​ച്ചെ​ത്തി​യ രേ​ഖ​യു​ടെ സാ​ന്നി​ധ്യം ചി​ത്ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ രാ​ജ​കീ​യ പ​രി​വേ​ഷം ന​ൽ​കി.

മെ​റൂ​ൺ ടോ​പ്പി​ലും പി​ങ്ക് സാ​റ്റി​ൻ ട്രൗ​സ​റി​ലും റാ​ണി മു​ഖ​ർ​ജി ക്ലാ​സി​ക് ലു​ക്കി​ൽ തി​ള​ങ്ങി​യ​പ്പോ​ൾ, ഹു​മ ഖു​റേ​ഷി​യും ഈ ​താ​ര​സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു സാ​യാ​ഹ്നം- എ​ന്ന കു​റി​പ്പോ​ടെ കീ​ർ​ത്തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് വൈ​റ​ലാ​യ​ത്.

സി​നി​മ​യി​ലും സ​ജീ​വ​മാ​ണ് കീ​ർ​ത്തി​യി​പ്പോ​ൾ. വ​രാ​നി​രി​ക്കു​ന്ന പ്രോ​ജ​ക്റ്റു​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന റൗ​ഡി ജ​നാ​ർ​ദ​ന എ​ന്ന മാ​സ് ആ​ക്ഷ​ൻ ചി​ത്ര​മാ​ണ്. ര​വി കി​ര​ൺ കോ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ വി​ജ​യ്‌​യു​ടെ വ്യ​ത്യ​സ്ത​മാ​യ ഹെ​യ​ർ​സ്റ്റൈ​ലും ലു​ക്കും ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി. തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ കീ​ർ​ത്തി​യു​ടെ പു​തി​യ ചി​ത്രം തോ​ട്ടം ആ​ണ്. ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ നാ​യ​ക​നാ​കു​ന്ന ഈ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റി​ൽ കീ​ർ​ത്തി​യു​ടെ പ്ര​ക​ട​നം മ​ല​യാ​ളി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

മ​ർ​ദാ​നി 3-ക്ക് ​ശേ​ഷം ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന കിം​ഗ് എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ലാ​ണ് റാ​ണി അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന്. സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സു​ഹാ​ന ഖാ​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Latest News

Up