Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Fort Trembled

ചെങ്കോട്ട നടുങ്ങി, രാജ്യവും

ച​​​രി​​​ത്ര​​​സ്മാ​​​ര​​​ക​​​മാ​​​യ ചെ​​​ങ്കോ​​​ട്ട​​​യ്ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ലാ​​​ണു രാ​​​ജ്യം. ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളി​​​ൽ ഇ​​​തു വ​​​ലി​​​യ ആ​​​ശ​​​ങ്ക പ​​​ര​​​ത്തി.

സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ മെ​​​​​​​​​​​​​ട്രോ സ്റ്റേ​​​​​​​​​​​​​ഷ​​​​​​​​​​​​​ന്‍റെ ഒ​​​​​​​​​​​ന്നാം ഗേ​​​​​​​​​​​റ്റി​​​​​​​​​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് കേ​​​വ​​​ലം 270 മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ​​​യാ​​​ണു ചെ​​​ങ്കോ​​​ട്ട സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​വി​​​ടെ​​​നി​​​ന്ന് കേ​​​വ​​​ലം 250 മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ​​​യാ​​​ണ് ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും പ​​​ഴ​​​യ​​​തും വ​​​ലി​​​പ്പ​​​മേ​​​റി​​​യ​​​തു​​​മാ​​​യ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഓ​​​ൾ​​​ഡ് ല​​​ജ്പ​​​ത് റാ​​​യ് മാ​​​ർ​​​ക്ക​​​റ്റ്.

500 മീ​​​റ്റ​​​ർ അ​​​ക​​​ലെ ഡ​​​ൽ​​​ഹി ജു​​​മാ മ​​​സ്ജി​​​ദും സ്ഥി​​​തി​​​ചെ​​​യ്യു​​​ന്നു. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ ചെ​​​ങ്കോ​​​ട്ട​​​യി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ദേ​​​ശീ​​​യ പ​​​താ​​​ക​​​യു​​​യ​​​ർ​​​ത്തി രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​റു​​​ള്ള​​​ത്.

നി​​​ത്യേ​​​ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് ചെ​​​ങ്കോ​​​ട്ട സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​ൽ ന​​​ല്ലൊ​​​രു​​​പ​​​ങ്ക് സ​​​ഞ്ചാ​​​രി​​​ക​​​ളും മെ​​​ട്രോ​​​യി​​​ലെ​​​ത്തി ഇ​​​ന്ന​​​ലെ സ്ഫോ​​​ട​​​നം ന​​​ട​​​ന്ന റോ​​​ഡി​​​ലൂ​​​ടെ ന​​​ട​​​ന്നാ​​​ണ് ചെ​​​ങ്കോ​​​ട്ട​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ചെ​​​ങ്കോ​​​ട്ട​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​സ​​​മ​​​യം രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 4.30 വ​​​രെ​​​യാ​​​ണ്.

തി​​​ര​​​ക്കേ​​​റി​​​യ സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മെ​​​ങ്കി​​​ൽ ആ​​​ള​​​പാ​​​യം ക​​​ന​​​ത്ത തോ​​​തി​​​ലു​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്നു.

Latest News

Up