Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RedwoodCity

Viral

നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി തീപിടിച്ചു; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

റെ​ഡ്‌​വു​ഡ് സി​റ്റി​യി​ലെ ഒ​രു ഹാ​ർ​ഡ്‌​വെ​യ​ർ സ്ഥാ​പ​ന​ത്തി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​ക​യ​റി തീ​പി​ടി​ച്ച സം​ഭ​വം വ​ലി​യ ന​ടു​ക്ക​മാ​ണ് നാ​ട്ടു​കാ​രി​ലു​ണ്ടാ​ക്കി​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ലോ​ക​മ​റി​ഞ്ഞ​ത്. ജ​ന​ത്തി​ര​ക്കു​ള്ള സ​മ​യ​ത്താ​യി​രു​ന്നു നി​യ​ന്ത്ര​ണം വി​ട്ട എ​സ്‌​യു​വി ഷോ​പ്പി​ന്‍റെ ചി​ല്ലു​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്.

ക​ട​യി​ലെ ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​ട​ൻ ത​ന്നെ കെ​ട്ടി​ട​ത്തി​ന് പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല എ​ന്ന​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി.

ക​ട​യ്ക്കു​ള്ളി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നാ​യ പെ​ര​യു​ടെ തൊ​ട്ട​രി​കി​ലൂ​ടെ​യാ​ണ് കാ​ർ ചീ​റി​പ്പാ​ഞ്ഞ​ത്. ഒ​രു നി​മി​ഷം താ​ൻ സ്തം​ഭി​ച്ചു പോ​യെ​ന്നും പി​ന്നീ​ട് ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​രു പു​ന​ർ​ജ​ന്മ​മാ​ണെ​ന്നും താ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ര​ക്ഷ​പ്പെ​ട്ട​ത് അ​ത്ഭു​ത​മാ​ണെ​ന്നും പെ​ര കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ടി​ച്ച ഉ​ട​ൻ ത​ന്നെ കാ​റി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും അ​ഗ്നി​ശ​മ​ന സേ​ന വ​ള​രെ വേ​ഗ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി ഇ​രു​പ​ത് മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ തീ ​അ​ണ​ച്ചു.

കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​പ്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ന​യ്ക്ക് വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ഫ​യ​ർ ചീ​ഫ് ഗ്ലെ​ൻ​ഡ​ൻ ചാ​ൻ വ്യ​ക്ത​മാ​ക്കി.

വാ​ഹ​നം അ​മി​ത​വേ​ഗ​ത​യി​ൽ വ​രാ​നു​ള്ള കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Up