തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ രോഹന് കുന്നുമ്മല്‍ നയിക്കും.
19 അംഗ ടീമില്‍ സഞ്ജു സാംസണ് ഉള്‍പ്പെട്ടിട്ടുണ്ട്. 24 മുതല്‍ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. എ ഗ്രൂപ്പിലാണ് കേരളം. അമയ് ഖുറേസിയ പരിശീലകന്.
ടീം: രോഹന് കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസ്ഹറുദ്ദീന് (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്, സല്മാന് നിസാര്‍, അഭിഷേക് ജെ. നായര്‍, കൃഷ്ണ പ്രസാദ്, അഖില്‍ സ്കറിയ, വി. അഭിജിത്ത് പ്രവീണ്‍, ബിജു നാരായണന്, അങ്കിത് ശര്‍മ, ബാബ അപരാജിത്, വിഘ്നേഷ് പുത്തൂര്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, അഭിഷേക് പി. നായര്‍, എന്‍. എം. ഷറഫുദ്ദീന്, ഏദന്‍ ആപ്പിള്‍ ടോം.