ലോസ് ആഞ്ചലസ്: യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗന്റെ വളർത്തുമകനും രാഷ്ട്രീയ നിരീക്ഷകനുമായ മൈക്കൽ റെയ്ഗൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം.
റൊണാൾഡ് റെയ്ഗന്റെയും നടി ജെയ്ൻ വൈമാന്റെയും വളർത്തുമകനായിരുന്നു മൈക്കൽ, പിതാവിന്റെ രാഷ്ട്രീയ ആശയങ്ങളുടെ ശക്തമായ വക്തവായിരുന്നു.
"ദ മൈക്കൽ റെയ്ഗൻ ഷോ' എന്ന റേഡിയോ പരിപാടിയുടെ അവതാരകനായിരുന്നു.