Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Santosh Arrested

ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി ‌ കാ​ലൊ​ടി​ഞ്ഞ തൊ​ര​പ്പ​ൻ സ​ന്തോ​ഷ് പി​ടി​യി​ൽ

കാ​​​സ​​​ർ​​​ഗോ​​​ഡ്: ക​​​വ​​​ർ​​​ച്ചാ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഒ​​​ന്നാം​​​ നി​​​ല​​​യി​​​ൽ​​നി​​​ന്ന് ചാ​​​ടി​​​ കാ​​​ലൊ​​​ടി​​​ഞ്ഞ കു​​​പ്ര​​​സി​​​ദ്ധ മോ​​​ഷ്ടാ​​​വ് തൊ​​​ര​​​പ്പ​​​ൻ സ​​​ന്തോ​​​ഷ് പി​​​ടി​​​യി​​​ലാ​​​യി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ മേ​​​ൽ​​​പ്പറ​​​മ്പി​​​ലെ കാ​​​ഷ് ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റി​​​ലാ​​​ണ് ഇ​​​യാ​​​ൾ ക​​​വ​​​ർ​​​ച്ചാ​​​ശ്ര​​​മം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​തേ​​​ സ​​​മ​​​യ​​​ത്ത് കെ​​​ട്ടി​​​ട​​​ത്തി​​​നു സ​​​മീ​​​പം നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ബൈ​​​ക്ക് എ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ യു​​​വാ​​​ക്ക​​​ൾ ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​ന​​​ക​​​ത്തു​​​നി​​​ന്ന് ശ​​​ബ്ദം കേ​​​ട്ട് നാ​​​ട്ടു​​​കാ​​​രെ വി​​​ളി​​​ച്ചു​​​കൂ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ​​​യാ​​​ണ് സ​​​ന്തോ​​​ഷ് ഒ​​​ന്നാം​​​നി​​​ല​​​യി​​​ൽ​​നി​​​ന്ന് താ​​​ഴേ​​​ക്ക് ചാ​​​ടി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ളെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി മേ​​​ൽ​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ ഷ​​​ട്ട​​​റി​​​ന്‍റെ പൂ​​​ട്ട് പൊ​​​ളി​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ അ​​​ക​​​ത്തു​​ ക​​​ട​​​ന്ന​​​ത്. കാ​​​ഷ് കൗ​​​ണ്ട​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 3,000 രൂ​​​പ കൈ​​​ക്ക​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ ബ​​​ഹ​​​ളം കേ​​​ട്ട് ര​​​ക്ഷ​​​പ്പെ​​​ടാ​​​നായി താ​​​ഴേ​​​ക്കു ചാ​​​ടി​​​യ​​​ത്.

ക​​​ണ്ണൂ​​​ർ പു​​​ലി​​​ക്കു​​​രു​​​മ്പ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ന്തോ​​​ഷ് വ്യ​​​ത്യ​​​സ്ത​​​മാ​​​യ മോ​​​ഷ​​​ണ​​​രീ​​​തി​​​ക​​​ളും ജ​​​യി​​​ൽ​​​വാ​​​സ​​​വും പ​​​തി​​​വാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ​​​യാ​​​ണ് കു​​​പ്ര​​​സി​​​ദ്ധി നേ​​​ടി​​​യ​​​ത്. ശി​​​ക്ഷ ക​​​ഴി​​​ഞ്ഞ് ജ​​​യി​​​ലി​​​ൽനി​​​ന്നി​​​റ​​​ങ്ങി​​​യാ​​​ലും പു​​​തി​​​യ ക​​​വ​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി വീ​​​ണ്ടും അ​​​ക​​​ത്താ​​​കുക​​​യാ​​​ണ് ഇ​​​യാ​​​ളു​​​ടെ രീ​​​തി. ജ​​​യി​​​ലി​​​ൽ​​വ​​ച്ച് പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​വ​​​ർ​​​ച്ചാ​​​രീ​​​തി​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി അ​​​വ​​​രെ സ​​​ഹാ​​​യി​​​ക​​​ളാ​​​യി ഒ​​​പ്പം കൂ​​​ട്ടു​​​ന്ന​​​തും പ​​​തി​​​വാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​യാ​​​ൾ സ​​​ഹാ​​​യി​​​ക​​​ളെ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ആ​​​ദ്യ​​​കാ​​​ല​​​ത്ത് മ​​​ല​​​യോ​​​ര​​​ത്തെ മ​​​ല​​​ഞ്ച​​​ര​​​ക്ക് ക​​​ട​​​ക​​​ളു​​​ടെ ചു​​​വ​​​ർ കു​​​ത്തി​​​ത്തു​​​റ​​​ന്ന് ക​​​വ​​​ർ​​​ച്ച നടത്തിയ​​​തി​​​ലൂ​​​ടെ​​​യാ​​​ണ് തൊ​​​ര​​​പ്പ​​​ൻ എ​​​ന്ന പേ​​​ര് കി​​​ട്ടി​​​യ​​​ത്. ഒ​​​രു​​​ത​​​വ​​​ണ ക​​​ണ്ണൂ​​​ർ സ​​​ബ് ജ​​​യി​​​ലി​​​ൽനി​​​ന്നും ശി​​​ക്ഷ ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം മ​​​ല​​​യോ​​​ര​​​ത്തെ ഒ​​​രു പു​​​ഷ്പ​​​ഫ​​​ല സ​​​സ്യ​​​ വി​​​ല്പ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ത്തി കി​​​ട്ടി​​​യ ചെ​​​ടി​​​ച്ച​​​ട്ടി​​​ക​​​ൾ ത​​​ന്‍റെ ഗു​​​ഡ്സ് ഓ​​​ട്ടോ​​​യി​​​ൽ ക​​​യ​​​റ്റി ജ​​​യി​​​ലി​​​ലെ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക​​​വ​​​ർ​​​ച്ച​​​യും കേ​​​സും പ​​​തി​​​വാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​യാ​​​ൾ ത​​​ന്‍റെ മോഷണ​​​മേ​​​ഖ​​​ല കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ച്ച​​​ത്.
ത​​​ളി​​​പ്പ​​​റ​​​മ്പി​​​ൽ​​നി​​​ന്ന് രാ​​​ത്രി ബ​​​സി​​​ൽ മേ​​​ൽ​​​പ്പറ​​​മ്പി​​​ലെ​​​ത്തി മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം കാ​​​ത്തി​​​രു​​​ന്ന​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ക​​​വ​​​ർ​​​ച്ച​​​യ്ക്കാ​​​യി ക​​​യ​​​റി​​​യ​​​തെ​​​ന്നാ​​​ണ് ഇ​​​യാ​​​ൾ പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞ​​​ത്.

Latest News

Up