പെരിയ: 32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിനു കേരള കേന്ദ്ര സര്‍വകലാശാലയില്‍ പ്രൗഢോജ്വല തുടക്കം.
മൂന്നുദിവസത്തെ പരിപാടിയില്ഫിസിക്കല് സയന്‍സസ്, എന്‍ജിനിയറിംഗ്, ആദ്യദിനം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആൻഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ സി.വി.രാമന് അനുസ്മരണ പ്രഭാഷണവും കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ.മോഹനന് കുന്നുമ്മല്‍ പി. പരമേശ്വരന് അനുസ്മരണ പ്രഭാഷണവും നടത്തി.
ഭാരതീയ ജ്ഞാന പരമ്പര എന്ന വിഷയത്തില്‍ അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡീനും ഡയറക്ടറുമായ പ്രഫ.യു. കൃഷ്ണകുമാര്‍ സംസാരിച്ചു. ഇന്നു ശാസ്ത്രജ്ഞരുമായുള്ള സ്കൂള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംവാദം നടക്കും.
നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ കുടക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. അശോക് എസ്. ആളൂര്‍ സമാപന പ്രഭാഷണം നടത്തും.