Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sex

Thiruvananthapuram

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പീ​ഡ​നം: പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വ്

മെ​ഡി​ക്ക​ൽ കോ​ള​ജ്: സ​ർ​ക്കാ​ർ ഹോ​മി​ൽ​നി​ന്നും ഒ​ളി​ച്ചോ​ടി​യ കു​ട്ടി​ക​ളെ പോ​ലീ​സു​കാ​ര​നാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ഠ​ത്തു​വി​ള വീ​ട്ടി​ൽ വി​ഷ്ണു (35) വി​നെ​യാ​ണു ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 65,000 രൂ​പ പി​ഴ​യ്ക്കും തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക കു​ട്ടി​ക്ക് ന​ൽ​ക്ക​ണ​മെ​ന്നും ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്. 2022 ന​വം​ബ​ർ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പൂ​ജ​പ്പു​ര സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​പി. പ്ര​വീ​ൺ, മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്രി​യ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ 21 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 42 രേ​ഖ​ക​ളും എ​ട്ടു തൊ​ണ്ടി​മു​ത​ലും ഹാ​ജ​രാ​ക്കി.

Latest News

Up