തായ്പെയ്: ചൈനീസ് സോഷ്യൽ മീഡിയ ആപ് ആയ റെഡ് നോട്ട് തായ്വാനിൽ നിരോധിച്ചു. സാന്പത്തിക കുറ്റകൃത്യങ്ങൾ ആപ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിത്.
ടിക് ടോക്കിനു സമാനമായ റെഡ് നോട്ടിന് തായ്വാനിൽ വലിയ ജനപ്രീതിയാണ്. ടിക് ടോക്കിനു സമാനമായ ഈ ആപ്പിൽ ഷോപ്പിംഗിനും സൗകര്യമുണ്ട്. ഒരു വർഷത്തിനിടെ 1700 തട്ടിപ്പു കേസുകളിലായി 24.7 കോടി ഡോളറിന്റെ തട്ടിപ്പാണ് ആപ് വഴി നടന്നതെന്നു തായ്വാൻ വൃത്തങ്ങൾ പറഞ്ഞു.
ഇതിനു പുറമേ ഡേറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽകൂടിയാണ് നടപടിയെന്ന് തായ്വാൻ വൃത്തങ്ങൾ പറഞ്ഞു. റെഡ് നോട്ട് ആപ്പിന് തായ്വാനിൽ ഓഫീസില്ല. സൈബർ സുരക്ഷ വർധിക്കണമെന്ന തായ്വാൻ അധികൃതരുടെ നിർദേശത്തോട് ആപ് അധികൃതർ പ്രതികരിച്ചുമില്ല.