Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Ministry

ഐ​​എ​​സ്എ​​ല്‍: കാ​​യി​​ക മ​​ന്ത്രാ​​ല​​യം ഇ​​ട​​പെ​​ടു​​ന്നു

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) 2025-26 സീ​​സ​​ണ്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ അ​​നി​​ശ്ചി​​ത​​ത്വം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ഒ​​ടു​​വി​​ല്‍ കാ​​യി​​ക മ​​ന്ത്രാ​​ല​​യം ഇ​​ട​​പെ​​ടു​​ന്നു.

ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്), ഐ​​എ​​സ്എ​​ല്‍, ഐ-​​ലീ​​ഗ് ക്ല​​ബ് പ്ര​​തി​​നി​​ധി​​ക​​ള്‍, നി​​ക്ഷേ​​പ​​ക​​ര്‍, ബ്രോ​​ഡ്കാ​​സ്റ്റേ​​ഴ്‌​​സ് എ​​ന്നി​​വ​​രെ​​യെ​​ല്ലാം ഉ​​ള്‍​ക്കൊ​​ള്ളി​​ച്ചു​​ള്ള അ​​ടി​​യ​​ന്ത​​ര​​യോ​​ഗ​​മാ​​ണ് കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യം വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നാ​​ളെ​​യാ​​ണ് യോ​​ഗം.

2025-26 സീ​​സ​​ണ്‍ ആ​​ഭ്യ​​ന്ത​​ര ക്ല​​ബ് പോ​​രാ​​ട്ടം ഇ​​തു​​വ​​രെ ആ​​രം​​ഭി​​ക്കാ​​ന്‍ എ​​ഐ​​എ​​ഫ്എ​​ഫി​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ല. സം​​പ്രേ​​ഷ​​ണം, സ്‌​​പോ​​ണ്‍​സ​​ര്‍​ഷി​​പ്പ് തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ല്‍ എ​​ഐ​​എ​​ഫ്എ​​ഫി​​ന് ഇ​​തു​​വ​​രെ ഉ​​ത്ത​​ര​​മി​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ശ്‌​​നം. ദൂ​​ര​​ദ​​ര്‍​ശ​​ൻ സം​​പ്രേ​​ഷ​​ണ​​ത്തി​​നാ​​യി എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണി​​പ്പോ​​ഴു​​ള്ള​​ത്.

Latest News

Up