Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St Joseph Church

Pravasi India – Delhi

സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യി​ൽ പെ​രു​ന്നാ​ൾ

ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് (ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ) ഇ​ട​വ​ക തു​ഗ്ല​കാ​ബാ​ദി​ൽ വി​ശു​ദ്ധ ജോ​സ​ഫി​ന്‍റെ പെ​രു​ന്നാ​ൾ ഈ ​മാ​സം ഏ​ഴ് മു​ത​ൽ 14 വ​രെ ഡ​ൽ​ഹി ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​റി​ലെ സെ​ന്‍റ് തോ​മ​സ് ചാ​പ്പ​ലി​ൽ ആ​ഘോ​ഷി​ക്കും.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി​യും വി​വി​ധ ഇ​ട​വ​ക​ളി​ലെ വൈ​ദി​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യു​ടെ വി​ശു​ദ്ധ​ന്‍റെ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യ പെ​രു​ന്നാ​ൾ ന​ട​ത്ത​പ്പെ​ടു​ന്നു.

ഏ​ഴി​ന് രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ് (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ഫ​രീ​ദാ​ബാ​ദ്) പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി. എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഒ​മ്പ​തി​ന് വൈ​കി​ട്ട് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം വി​ശു​ദ്ധ ജോ​സ​ഫി​നോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് റ​വ. ഫാ. ​സു​മോ​ദ് ജോ​ൺ സാ​മു​വ​ൽ (വി​കാ​രി, മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി, ഗു​ഡ്ഗാ​വ്) 11ന് ​വൈ​കി​ട്ട് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്കും ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്ക് ശേ​ഷം ധ്യാ​ന പ്ര​സം​ഗം ഉ​ദ്ഘാ​ട​നം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി എ​ബ്ര​ഹാം നി​ർ​വ​ഹി​ക്കും.

ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത് റ​വ. ഫാ. ​പ​ത്രോ​സ് ജോ​യി (വി​കാ​രി, മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക, ജ​ന​ക്പു​രി), 12ന് ​വൈ​കി​ട്ട് ഭ​ക്തി​ഗാ​ന​ങ്ങ​ൾ തു​ട​ർ​ന്ന് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് റ​വ. ഫാ. ​ജാ​ക്ക്സ​ൺ മാ​ത്യൂ​സ് ജോ​ൺ ( അ​സി​സ്റ്റ​ന്‍റ് വി​കാ​രി, സെ​ന്റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക, ഗാ​സി​യാ​ബാ​ദ്), 13ന് ​വൈ​കി​ട്ട് സ​ന്ധ്യ പ്രാ​ർ​ഥ​ന​യ്ക്ക് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്നു​ള്ള ധ്യാ​ന പ്ര​സം​ഗ​ത്തി​ന് റ​വ.​ഫാ. ‌ടി.​ജെ. ജോ​ൺ​സ​ൻ (സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക, മ​യൂ​ർ വി​ഹാ​ർ ഫെ​യ്സ് വ​ൺ) ന​യി​ക്കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പെ​രു​ന്നാ​ൾ റാ​സ, ശേ​ഷം പെ​രു​ന്നാ​ൾ വാ​ഴ്വ്വ്, നേ​ർ​ച്ച സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​ക്കും.

14ന് ​രാ​വി​ലെ പ്ര​ഭാ​തം ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് റ​വ. ഫാ. ​ഷാ​ജി മാ​ത്യൂ​സ് (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹൗ​സ് ഘാ​സ്) നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ വാ​ഴ്വ്വ്, സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​ക്കും.

Latest News

Up