Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Thomas

Palakkad

സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​ാഘോ​ഷം ‘കോ​ണ്‍​കോ​ർ​ഡി​യ 2കെ26’ ​ഇ​ന്ന്

ഒ​ല​വ​ക്കോ​ട്: സെ​ന്‍റ്തോ​മ​സ് കോ​ണ്‍​വ​ന്‍റ്് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 62 ാമ​ത് വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം ‘കോ​ണ്‍​കോ​ർ​ഡി​യ 2കെ26’ ​ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ (സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ആ​ൻ​ഡ് വി​ജി​ല​ൻ​സ്) ആ​ർ. കീ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ല​ക്കാ​ട് മേ​രി​യ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വ​ത്സ തേ​രേ​സ് സി​എ​ച്ച്എ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലീ​മ റോ​സ് സി​എ​ച്ച്എ​ഫ് ച​ട​ങ്ങി​ന് സ്വാ​ഗ​തം ആ​ശം​സി​ക്കും.

എ​ഇ​ഒ ര​മേ​ശ് പാ​റ​പ്പു​റ​ത്ത് സ്കൂ​ൾ മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി​ടി​എ പ്ര​സി​ഡ​ന്‍റ്് സ​ന​ൽ ആ​ന്‍റോ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​നി​പോ​ൾ സി​എ​ച്ച്എ​ഫ് അ​വാ​ർ​ഡ്ദാ​നം നി​ർ​വ​ഹി​ക്കും. പി​ന്ന​ണി ഗാ​യ​ക​ൻ വി​ഷ്ണു​ദാ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.1964 ൽ ​ഹോ​ളി​ഫാ​മി​ലി കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ പാ​ല​ക്കാ​ട് പ്രൊ​വി​ൻ​സി​നു കീ​ഴി​ൽ ആ​രം​ഭി​ച്ച സ്കൂ​ളി​ൽ കെ​ജി മു​ത​ൽ പ​ന്ത്ര​ണ്ടാം​ക്ലാ​സ് വ​രെ ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ളും നൂ​റോ​ളം അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ഉ​ണ്ട്.

സ്റ്റേ​റ്റ് സി​ല​ബ​സ് പി​ന്തു​ട​രു​ന്ന സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, കൊ​മേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണു​ള്ള​ത്. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ചു​വ​രു​ന്നു.

പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ,കാ​യി​ക മേ​ഖ​ല​ക​ൾ​ക്കും തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​വെ​ന്ന​ത് സ്കൂ​ളി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ബാ​ഡ്മി​ന്‍റ​ണ്‍, ക​ബ​ഡി, ബാ​സ്ക്ക​റ്റ് ബോ​ൾ, ക​രാ​ട്ടെ, ആ​ർ​ച്ച​റി, സ്കേ​റ്റിം​ഗ്, റോ​ബോ​ട്ടി​ക്, അ​ബാ​ക്ക​സ്, യോ​ഗ, മ്യൂ​സി​ക്, ഡാ​ൻ​സ്, എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം നേ​ടി​യ അ​ധ്യാ​പ​ക​രി​ലൂ​ടെ ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ​വ​രെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ സം​സ്ഥാ​ന ക​ലോ​ത്സ​വം, ശാ​സ്ത്രോ​ത്സ​വം, പ്ര​വ​ർ​ത്തി​പ​രി​ച​യ​മേ​ള​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് പാ​ല​ക്കാ​ട്ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്.


വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

Latest News

Up