കൊച്ചി: കുട്ടികള്‍ അവതരിപ്പിക്കുന്ന അതിനൂതന ആശയങ്ങളുമായി കുടുംബശ്രീയുടെ ലിയോറ ഇന്നൊവേഷന് കോണ്‍ക്ലേവ് നാളെയും മറ്റന്നാളുമായി എറണാകുളം കളമശേരി സ്റ്റാര്‍ട്ടപ് മിഷന് കാമ്പസില്‍ നടക്കും.
നാളെ രാവിലെ 11.30ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഓരോ ജില്ലയില്‍നിന്നും അട്ടപ്പാടിയില്‍നിന്നും പത്തു വീതം കുട്ടികള്‍ ഉള്‍പ്പെടെ 150 കുട്ടികള്‍ പങ്കെടുക്കും.
വ്യത്യസ്ത മേഖലകളിലുള്ളതും കുട്ടികള്‍ത്തന്നെ കണ്ടെത്തുന്നതുമായ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ് നൂതനാശയങ്ങളായി കോണ്‍ക്ലേവില്‍ അവതരിപ്പിക്കുന്നത്.