Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SupercarPuja

Special

പുത്തൻ ലംബോർഗിനി വീട്ടിലെത്തി, പൂജയ്ക്കിടെ മിനി ഹാർട്ട് അറ്റാക്ക്; വീഡിയോ വൈറൽ

ആ​ഡം​ബ​ര​ത്തി​ന്‍റെ അ​വ​സാ​ന​വാ​ക്കാ​യ ലം​ബോ​ർ​ഗി​നി സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത് ഏ​തൊ​രു വാ​ഹ​ന​പ്രേ​മി​യു​ടെ​യും വ​ലി​യൊ​രു സ്വ​പ്ന​മാ​ണ്. കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങു​മ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ അ​തി​ലു​ട​ക്കി നി​ൽ​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ ഏ​റെ കൊ​തി​ച്ചു വാ​ങ്ങി​യ ഒ​രു പു​ത്ത​ൻ കാ​റി​ന് ഉ​ട​മ​സ്ഥ​ന്‍റെ കൈ​ക​ളി​ൽ കി​ട്ടി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു അ​പ​ക​ടം പ​റ്റി​യാ​ലോ? അ​ത്ത​ര​മൊ​രു കൗ​തു​ക​ക​ര​മാ​യ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള ഈ ​വീ​ഡി​യോ​യി​ൽ പു​തി​യ ലം​ബോ​ർ​ഗി​നി ഹു​റാ​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പൂ​ജ ന​ട​ത്തു​ന്ന​താ​ണ് പ​ശ്ചാ​ത്ത​ലം.

ഇ​തി​നി​ടെ ഉ​ട​മ​യു​ടെ അ​മ്മ കാ​റി​ന് മു​ന്നി​ൽ നാ​ളി​കേ​രം ഉ​ഴി​ഞ്ഞ് പൂ​ജ ന​ട​ത്തു​ന്ന​തി​നി​ടെ ഒ​രു അ​ബ​ദ്ധം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​യ്യി​ലി​രു​ന്ന ക​ർ​പ്പൂ​രം ക​ത്തി​ച്ച തേ​ങ്ങ കാ​റി​ന് മു​ക​ളി​ൽ വീ​ഴാ​ൻ പോ​യെ​ങ്കി​ലും പൂ​ജാ​രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​വ​ർ അ​ത് സ​മീ​പ​ത്തെ മ​ണ​ലി​ലേ​ക്ക് മാ​റ്റി.

എ​ന്നാ​ൽ യ​ഥാ​ർ​ഥ 'ട്വി​സ്റ്റ്' ഉ​ണ്ടാ​യ​ത് അ​തി​നു​ശേ​ഷ​മാ​ണ്. ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം ഐ​ശ്വ​ര്യ​ത്തി​നാ​യി നി​ല​ത്ത​ടി​ച്ച് തേ​ങ്ങ ഉ​ട​യ്ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ത് ത​റ​യി​ൽ ത​ട്ടി​ത്തെ​റി​ച്ച് നേ​രെ പോ​യി കാ​റി​ന്‍റെ വി​ല​പി​ടി​പ്പു​ള്ള ഹെ​ഡ്ലൈ​റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​അ​പ്ര​തീ​ക്ഷി​ത നീ​ക്കം ക​ണ്ട് പൂ​ജാ​രി​യും അ​മ്മ​യും ഒ​രു നി​മി​ഷം സ്തം​ഭി​ച്ചു​പോ​യി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം എ​ട്ട​ര​ക്കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

ലം​ബോ​ർ​ഗി​നി പോ​ലെ അ​തി​വേ​ഗ​ത​യു​ള്ള ഒ​രു വാ​ഹ​ന​ത്തി​ന് മേ​ൽ അ​മ്മ​യു​ടെ കൈ​ക്ക​രു​ത്ത് വി​ജ​യി​ച്ചു എ​ന്നാ​ണ് പ​ല​രും ഇ​തി​നെ ത​മാ​ശ​രൂ​പേ​ണ വി​ശേ​ഷി​പ്പി​ച്ച​ത്.

കാ​റി​ന് പോ​റ​ലു​ക​ൾ ഏ​റ്റോ എ​ന്ന​ത് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, അ​മ്മ​യു​ടെ സ്നേ​ഹ​ത്തി​നും വി​ശ്വാ​സ​ത്തി​നും മു​ന്നി​ൽ ഇ​ത്ത​രം കേ​ടു​പാ​ടു​ക​ൾ നി​സാ​ര​മാ​ണെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന ഭൂ​രി​ഭാ​ഗം ക​മ​ന്‍റു​ക​ളും പ​റ​യു​ന്ന​ത്.

അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​മാ​ണ് കാ​റി​നേ​ക്കാ​ൾ വ​ലു​തെ​ന്നും അ​മ്മ​യ്ക്ക് ഒ​ന്നും സം​ഭ​വി​ക്കാ​തി​രു​ന്ന​താ​ണ് ഭാ​ഗ്യ​മെ​ന്നും ആ​രാ​ധ​ക​ർ കു​റി​ച്ചു. വെ​റും നാ​ല് സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ പൂ​ജ്യം മു​ത​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത കൈ​വ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ക​രു​ത്ത​ൻ വാ​ഹ​ന​മാ​ണ് ലം​ബോ​ർ​ഗി​നി ഹു​റാ​ക്കാ​ൻ.

കാ​ർ​ബ​ൺ ആ​റ്റ​ത്തി​ന്‍റെ ഘ​ട​ന​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് നി​ർ​മ്മി​ച്ച ഇ​തി​ന്‍റെ ഡി​സൈ​നും അ​ത്യാ​ധു​നി​ക എ​ൽ​ഇ​ഡി ലൈ​റ്റിം​ഗ് സം​വി​ധാ​ന​വും ഇ​തി​നെ ലോ​ക​ത്തെ ത​ന്നെ മി​ക​ച്ച സ്പോ​ർ​ട്സ് കാ​റു​ക​ളു​ടെ നി​ര​യി​ൽ എ​ത്തി​ക്കു​ന്നു.

Latest News

Up