Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surge

America

സൗ​ത്ത് കാ​രോ​ലി​ന​യി​ൽ അ​ഞ്ചാം​പ​നി വ്യാപിക്കുന്നു

സൗ​ത്ത് കാ​രോ​ലി​ന: സം​സ്ഥാ​ന​ത്ത് അ​ഞ്ചാം​പ​നി വ്യാ​പി​ക്കു​ന്നു. 124 പു​തി​യ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 434 ആ​യി ഉ​യ​ർ​ന്നു.

രോ​ഗ​ബാ​ധി​ത​രി​ൽ 398 പേ​രും 17 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണ്. അ​പ്‌​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലാ​ണ് പ​ട​ർ​ച്ച രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 400-ല​ധി​കം ആ​ളു​ക​ൾ ക്വാ​റ​ന്‍റെെ​നി​ലും 17 പേ​ർ ഐ​സ​ലേ​ഷ​നി​ലും ക​ഴി​യു​ക​യാ​ണ്.

രോ​ഗം ബാ​ധി​ച്ച 434 പേ​രി​ൽ 378 പേ​രും വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​വ​രാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി. അ​ഞ്ചാം​പ​നി​യെ ത​ട​യാ​ൻ എം​എം​ആ​ർ വാ​ക്സീ​ൻ ര​ണ്ട് ഡോ​സ് എ​ടു​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം.

ജ​നു​വ​രി ര​ണ്ടി​ന് കൊ​ളം​ബി​യ​യി​ലെ സൗ​ത്ത് കാ​രോ​ലി​ന സ്റ്റേ​റ്റ് മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ച​വ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ഡോ​ക്ട​റെ സ​മീ​പി​ക്ക​ണം.

പ​നി, ചു​മ, ജ​ല​ദോ​ഷം, ക​ണ്ണ് ചു​വ​പ്പ് എ​ന്നി​വ​യ്ക്ക് പി​ന്നാ​ലെ ശ​രീ​ര​ത്തി​ൽ തി​ണ​ർ​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്ന​താ​ണ് അ​ഞ്ചാം​പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണം. അ​യ​ൽ​സം​സ്ഥാ​ന​മാ​യ നോ​ർ​ത്ത് കാ​രോ​ലി​ന​യി​ലും അ​ഞ്ച് ​അ​ഞ്ചാം​പ​നി കേ​സു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Latest News

Up