Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sydney Test

'3 ഡെയ്സ് പ്ലീ​​സ്!' ആ​​ഷ​​സി​​ല്‍ ഓ​​സീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ അ​​ഭ്യ​​ര്‍​ഥ​​ന

സി​​ഡ്‌​​നി: 2025-26 സീ​​സ​​ണ്‍ ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ അ​​ഞ്ചാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും മ​​ത്സ​​രം ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നു​​ദി​​ന​​മെ​​ങ്കി​​ലും ക​​ളി​​ക്ക​​ണ​​മെ​​ന്ന അ​​ഭ്യ​​ര്‍​ഥ​​ന​​യു​​മാ​​യി ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ന്ത​​ണി ആ​​ല്‍​ബ​​നീ​​സ്.

സി​​ഡ്‌​​നി​​യി​​ല്‍ നാ​​ളെ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന അ​​ഞ്ചാം ടെ​​സ്റ്റി​​നു മു​​ന്നോ​​ടി​​യാ​​യി ഇം​​ഗ്ല​​ണ്ടി​​ന്‍റെ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ​​യും ക​​ളി​​ക്കാ​​ര്‍​ക്കു ന​​ല്‍​കി​​യ വി​​രു​​ന്നി​​നി​​ടെ​​യാ​​ണ് ആ​​ല്‍​ബ​​നീ​​സി​​ന്‍റെ ഈ ​​അ​​ഭ്യ​​ര്‍​ഥ​​ന. പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ലെ ര​​ണ്ട് എ​​ണ്ണം ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് സി​​ഡ്‌​​നി​​യി​​ലെ അ​​ഞ്ചാം ടെ​​സ്റ്റ് ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നു​​ദി​​വ​​സ​​മെ​​ങ്കി​​ലും ക​​ളി​​ക്കാ​​ന്‍ ശ്ര​​മി​​ക്ക​​ണ​​മെ​​ന്ന് ഇ​​രു​​ടീ​​മി​​നോ​​ടും ആ​​ല്‍​ബ​​നീ​​സ് സ​​ര​​സ​​മാ​​യ രീ​​തി​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇ​​ന്ത്യ​​ന്‍ സ​​മ​​യം നാ​​ളെ പു​​ല​​ര്‍​ച്ചെ അ​​ഞ്ചി​​നാ​​ണ് സി​​ഡ്‌​​നി ടെ​​സ്റ്റ്.

11 മ​​ത്സ​​ര​​ദി​​ന​​ങ്ങ​​ളി​​ല്‍ ആ​​ദ്യ മൂ​​ന്നു ടെ​​സ്റ്റ് അ​​വ​​സാ​​നി​​ക്കു​​ക​​യും ഓ​​സ്‌​​ട്രേ​​ലി​​യ പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ക​​യും ചെ​​യ്തു. ഓ​​സ്‌​​ട്രേ​​ലി​​യ എ​​ട്ടു വി​​ക്ക​​റ്റി​​നു ജ​​യി​​ച്ച പെ​​ര്‍​ത്തി​​ലെ ഒ​​ന്നാം ടെ​​സ്റ്റും ഇം​​ഗ്ല​​ണ്ട് നാ​​ല് വി​​ക്ക​​റ്റി​​നു വി​​ജ​​യി​​ച്ച മെ​​ല്‍​ബ​​ണി​​ലെ നാ​​ലാം മ​​ത്സ​​ര​​വു​​മാ​​ണ് ര​​ണ്ട് ദി​​ന​​ത്തി​​നു​​ള്ളി​​ല്‍ അ​​വ​​സാ​​നി​​ച്ച​​ത്. അ​​ഡ്‌​ലെ​​യ്ഡി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മൂ​​ന്നാം ആ​​ഷ​​സ് മാ​​ത്ര​​മേ അ​​ഞ്ച് ദി​​നം നീ​​ണ്ടു​​ള്ളൂ.

ജെ​​യ്ന്‍ മ​​ഗ്രാ​​ത്ത് ഡേ

​​ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നു​​ദി​​നം സി​​ഡ്‌​​നി ടെ​​സ്റ്റ് ക​​ളി​​ക്ക​​ണ​​മെ​​ന്ന് ആ​​ല്‍​ബ​​നീ​​സ് പ​​റ​​യാ​​ന്‍ ഒ​​രു കാ​​ര​​ണം മാ​​ത്രം; എ​​ല്ലാ വ​​ര്‍​ഷ​​ത്തി​​ലെ​​യും ആ​​ദ്യ സി​​ഡ്‌​​നി ടെ​​സ്റ്റി​​ന്‍റെ മൂ​​ന്നാം​​ദി​​നം ജെ​​യ്ന്‍ മ​​ഗ്രാ​​ത്ത് ഡേ ​​ആ​​യി ഓ​​സ്‌​​ട്രേ​​ലി​​യ കൊ​​ണ്ടാ​​ടു​​ന്നു. ബ്രെ​​സ്റ്റ് കാ​​ന്‍​സ​​റി​​നെ​​തി​​രേ പോ​​രാ​​ടു​​ന്ന മ​​ഗ്രാ​​ത്ത് ഫൗ​​ണ്ടേ​​ഷ​​നു​​വേ​​ണ്ടി​​യു​​ള്ള സാ​​മ്പ​​ത്തി​​ക സ​​മാ​​ഹ​​ര​​ണ​​ദി​​ന​​മാ​​ണി​​ത്. ഇ​​ക്കാ​​ര​​ണ​​ത്താ​​ലാ​​ണ് മൂ​​ന്നു​​ദി​​ന​​മെ​​ങ്കി​​ലും സി​​ഡ്‌​​നി ടെ​​സ്റ്റ് നീ​​ണ്ടു​​പോ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​ല്‍​ബ​​നീ​​സ് സൂ​​ചി​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ജ​​നു​​വ​​രി മൂ​​ന്നി​​ന് ആ​​രം​​ഭി​​ച്ച, ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള സി​​ഡ്‌​​നി ടെ​​സ്റ്റ് ര​​ണ്ട​​ര​​ദി​​ന​​ംമാ​​ത്ര​​മേ നീ​​ണ്ടു​​ള്ളൂ.

വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ലെ സി​​ഡ്‌​​നി ടെ​​സ്റ്റി​​നാ​​യി മൂ​​ന്നാം​​ദി​​നം ഗാ​​ല​​റി​​യി​​ലെ​​ത്തു​​ന്ന കാ​​ണി​​ക​​ള്‍ പി​​ങ്ക് നി​​റ​​മ​​ണി​​യും. മാ​​ത്ര​​മ​​ല്ല, വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ലെ സി​​ഡ്‌​​നി ടെ​​സ്റ്റി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന ഇ​​രു​​ടീം അം​​ഗ​​ങ്ങ​​ളു​​ടെ​​യും പേ​​രും ന​​മ്പ​​റും പി​​ങ്ക് നി​​റ​​ത്തി​​ലാ​​ണ്. പി​​ങ്ക് ക്യാ​​പ്പാ​​ണ് ഇ​​രു​​ ടീ​​മി​​ലെ​​യും ക​​ളി​​ക്കാ​​ര്‍ അ​​ണി​​യു​​ക. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മു​​ന്‍ ക്രി​​ക്ക​​റ്റ​​ര്‍ ഗ്ലെ​​ന്‍ മ​​ഗ്രാ​​ത്തും ഭാ​​ര്യ​​യാ​​യ ജെ​​യ്‌​​നും ചേ​​ര്‍​ന്ന് 2005ലാ​​ണ് മ​​ഗ്രാ​​ത്ത് ഫൗ​​ണ്ടേ​​ഷ​​ന്‍ രൂ​​പീ​​ക​​രി​​ച്ച​​ത്. ബ്രെ​​സ്റ്റ് കാ​​ന്‍​സ​​റി​​നെ​​ത്തു​​ട​​ര്‍​ന്ന് 2008ല്‍ ​​ത​​ന്‍റെ 42-ാം വ​​യ​​സി​​ല്‍ ജെ​​യ്ന്‍ അ​​ന്ത​​രി​​ച്ചു.

90.55 കോ​​ടി ന​​ഷ്ടം

2025-26 ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ര​​ണ്ട് എ​​ണ്ണം ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​തി​​ലൂ​​ടെ ക്രി​​ക്ക​​റ്റ് ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ സാ​​മ്പ​​ത്തി​​ക ന​​ഷ്ടം ഏ​​ക​​ദേ​​ശം 90.55 കോ​​ടി രൂ​​പ​​യാ​​ണ്. ഒ​​രു ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ ര​​ണ്ട് ദി​​ന​​ത്തി​​ല്‍ അ​​വ​​സാ​​നി​​ക്കു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ല്‍ അ​​ഞ്ചാം ത​​വ​​ണ മാ​​ത്ര​​മാ​​ണ്. 1888ലാ​​ണ് ആ​​ഷ​​സി​​ല്‍ സ​​മാ​​ന സം​​ഭ​​വം ഇ​​തി​​നു മു​​മ്പ് ന​​ട​​ന്ന​​ത്.

നീ​​ണ്ട 15 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മ​​ണ്ണി​​ല്‍ ഇം​​ഗ്ല​​ണ്ട് ജ​​യി​​ച്ച നാ​​ലാം ടെ​​സ്റ്റി​​ലെ പി​​ച്ചി​​നെ​​ക്കു​​റി​​ച്ച് വ്യാ​​പ​​ക പ​​രാ​​തി ഉ​​യ​​ര്‍​ന്നി​​രു​​ന്നു. ഐ​​സി​​സി മോ​​ശം പി​​ച്ചെ​​ന്നാ​​ണ് നാ​​ലാം ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റി​​യ മെ​​ല്‍​ബ​​ണി​​ലെ പി​​ച്ചി​​നെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, സി​​ഡ്‌​​നി​​യി​​ലെ പി​​ച്ചി​​ലു​​ള്ള പ​​ച്ച​​പ്പ് ക​​ണ്ട് ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ടെ​​ന്നാ​​ണ് ക്യൂ​​രേ​​റ്റ​​ര്‍ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ച​​ത്. മ​​ത്സ​​രം തു​​റ​​ങ്ങു​​മ്പോ​​ഴേ​​ക്കും നി​​ല​​വി​​ലു​​ള്ള പു​​ല്ല് ക​​രി​​യു​​മെന്നും പ​​ച്ച​​പ്പ് മാ​​റു​​മെ​​ന്നും ക്യൂ​​രേ​​റ്റ​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

Latest News

Up