Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tantris

വിവാദങ്ങളില്‍പെട്ട് രണ്ട് പ്രധാന തന്ത്രിമാര്‍; കര്‍മങ്ങള്‍ ചെയ്യാന്‍ ഇനി യുവതലമുറ

ശബരിമല: താഴമണ്‍ മഠത്തില്‍ നിലവിലുള്ള മുതിര്‍ന്ന തന്ത്രിമാര്‍ രണ്ടുപേരും വിവാദങ്ങളുടെ പേരില്‍ കര്‍മങ്ങളില്‍നിന്നു മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ പിന്‍തലമുറയില്‍പെട്ടവര്‍ പൂര്‍ണ ഉത്തരവാദിത്വത്തിലേക്ക്.
കണ്ഠര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠര് മോഹനര് നേരത്തെതന്നെ വിവാദങ്ങളില്‍പെട്ട് ശബരിമലയിലെ താന്ത്രിക ജോലികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. മോഹനരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷം തന്ത്രിയെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് താഴമണ്‍ മഠത്തിനു കത്ത് നല്‍കുകയായിരുന്നു.

യുവതലമുറ രംഗത്തേക്ക്

മോഹനരെ ഒഴിവാക്കിയപ്പോള്‍ വിശ്രമത്തിലായിരുന്ന അച്ഛന്‍ മഹേശ്വര് എത്തി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചു. മുത്തച്ഛന്‍റെ മരണത്തോടെ മോഹനരുടെ മകന്‍ മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു. അച്ഛന്‍ കൃഷ്ണരുടെ മരണത്തോടെ ദീര്‍ഘകാലമായി രാജീവര് ശബരിമലയില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു. നേരത്തെ മൂന്നു വര്‍ഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്ക് ആണ്‍മക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ അവകാശം നഷ്ടമായപ്പോള്‍ രാജീവരുടെയും മോഹനരുടെ കുടുംബങ്ങള്‍ ഓരോ വര്‍ഷങ്ങളിലും മാറിമാറി താന്ത്രിക ജോലികള്‍ ചെയ്തുവരികയാണ്.

13 രാജ്യങ്ങളിൽ

കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാജീവര് ഏതാനും വര്‍ഷം മുന്പു സ്വയം വിരമിച്ചു പൂര്‍ണമായി താന്ത്രിക ജോലികള്‍ ഏറ്റെടുക്കുകയായിരുന്നു. രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തനും താന്ത്രിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛനു സഹായിയായി കഴിഞ്ഞ വര്‍ഷം മുതല്‍ രംഗത്തുണ്ട്. 2024 - 25 കാലയളവിലാണ് കണ്ഠര് ബ്രഹ്‌മദത്തന്‍ ആദ്യമായി ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്തത്.
ശബരിമല കൂടാതെ പ്രധാനപ്പെട്ട് മറ്റ് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശവും താഴമണ്‍ മഠത്തിനുണ്ട്. തന്ത്രി രാജീവരായിരുന്നു കൂടുതലും ഇതു നിര്‍വഹിച്ചു വന്നത്. മലേഷ്യ, സിങ്കപ്പോര്‍ തുടങ്ങി 13 രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ താന്ത്രിക ചുമതല ഇവര്‍ക്കുണ്ട്.

Latest News

Up