ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീവ്രവാദ ബന്ധം ആരോപിച്ച് കൗമാരക്കാരനെ പിടികൂടി. ജമ്മുവിലെ റിയാസിലെ ബതിണ്ടി സ്വദേശിയായ 19കാരനാണ് പിടിയിലായത്.
പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി കണ്ടെത്തി. പാക്കിസ്ഥാനിലും മറ്റ് വിദേശ രാജ്യങ്ങളിലുമുള്ള ഭീകരരുമായി ബതിണ്ടി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 113(3) (തീവ്രവാദ പ്രവര്‍ത്തനം) പ്രകാരം ബഹു ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും സമഗ്രമായ അന്വേഷണം നടത്തിവരികയുമാണ്.