Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terrorist Network Busted

ഭീകരശൃംഖല തകർത്തു; ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടി

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ​​​യും അ​​​ൻ​​​സാ​​​ർ ഗ​​​സ്വ​​​തു​​​ൾ ഹി​​​ന്ദി​​​ന്‍റെ​​​യും പോ​​​സ്റ്റ​​​റു​​​ക​​​ളു​​​മാ​​​യി ര​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പി‌​​​ടി​​​കൂ​​​ടി​​​യ​​​തോ​​​ടെ വ​​​ൻ അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന-​​​അ​​​ന്താ​​​രാ​​​ഷ്‌ട്ര ഭീ​​​ക​​​രശൃം​​​ഖ​​​ല​​​ ത​​​ക​​​ർ​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ആ​​​യു​​​ധ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം 2,900 കി​​​ലോ​​​ഗ്രാം സ്ഫോ​​​ട​​​ക വ​​​സ്തു​​​ക്ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രെ ശ്രീ​​​ന​​​ഗ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് ഈ ​​​മാ​​​സം ര​​​ണ്ടി​​​നാ​​​ണ്. ലോ​​​ക്ക​​​ൽ പോ​​​ലീ​​​സി​​​ന്‍റെ അ​​​തി​​​വേ​​​ഗ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടെ മൂ​​​ന്ന് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​വ​​​രു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ വെ​​​ളി​​​ച്ച​​​ത്താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നൗ​​​ഗാം മേ​​​ഖ​​​ല​​​യി​​​ലെ മ​​​സ്ജി​​​ദി​​​ൽ പ്രാ​​​ർ​​​ഥ​​​നാ​​​ക്കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ നേ​​​താ​​​വാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മൗ​​​ല​​​വി ഇ​​​ർ​​​ഫ​​​ൻ അ​​​ഹ​​​മ്മ​​​ദ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന വ​​​ലി​​​യൊ​​​രു ശൃം​​​ഖ​​​ല​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണി​​​വ​​​രെ​​​ന്ന് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​യി. ഷോ​​​പ്പി​​​യാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​ണ് മൗ​​​ല​​​വി.

നി​​​ര​​​വ​​​ധി യു​​​വഡോ​​​ക്ട​​​ർ​​​മാ​​​ർ ശൃം​​​ഖ​​​ല​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് മൗ​​​ല​​​വി വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ഹാ​​ര​​ൻ​​​പു​​​രി​​​ൽ എ​​​ത്തി​​​യ പോ​​​ലീ​​​സ് സം​​​ഘം ഡോ. ​​​അ​​​ദീ​​​ൽ അ​​​ഹ​​​മ്മ​​​ദ് റാ​​​ത്തെ​​​റി​​​നെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ന്നും പി​​​ടി​​​കൂ​​​ടി. ഇ​​​യാ​​​ളെ ചോ​​​ദ്യംചെ​​​യ്തതോടെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ലോ​​​ക്ക​​​റി​​​ൽ സൂ​​​ക്ഷി​​​ച്ച എ​​​കെ 47 തോ​​​ക്ക് പോ​​​ലീ​​​സി​​​ന് ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി.

ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലും മ​​​റ്റ് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന വ​​​ൻ​​​സ്ഫോ​​​ട​​​ക ശേ​​​ഖ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചും ഇ​​​യാ​​​ൾ പി​​​ന്നീ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഇ​​​ത് ഡോ. ​​​മു​​​സ​​​മ്മി​​​ൽ അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ലേ​​​ക്കും ന​​​യി​​​ച്ചു.

ഡ​​​ൽ​​​ഹി സ്ഫോ​​​ട​​​ന​​​ക്കേ​​​സി​​​ലെ മു​​​ഖ്യ പ്ര​​​തി ഉ​​​മ​​​ർ ന​​​ബി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ൾ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​ത്. പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തി​​​വ​​​രി​​​ക​​​യാ​​​ണ്.

Latest News

Up