Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalikulam

ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ള്ള​വോ​ട്ട്; ടെ​ൺ​ഡേ​ർ​ഡ് വോ​ട്ട് ചെ​യ്ത് യ​ഥാ​ർ​ഥ വോ​ട്ട​ർ

തൃ​ശൂ​ർ: ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. മൂ​ന്നാം വാ​ർ​ഡി​ലെ ബൂ​ത്ത് ന​മ്പ​ർ ര​ണ്ടി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. അ​റ​ക്ക​വീ​ട്ടി​ൽ മൊ​ഹ്‌​സി​ന​യു​ടെ വോ​ട്ടാ​ണ് മ​റ്റൊ​രാ​ൾ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്.

മൊ​ഹ്സി​ന രാ​വി​ലെ 8.30ഓ​ടെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യാ​ണു​ണ്ടാ​യ​ത്.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ അ​ന​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ യ​ഥാ​ർ​ഥ വോ​ട്ട​ർ​ക്ക് ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കി ടെ​ൺ​ഡേ​ർ​ഡ് വോ​ട്ട് ചെ​യ്ത് പ്ര​ത്യേ​കം ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ക്കു​ന്ന ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തു​ല്യ വോ​ട്ടാ​ണെ​ങ്കി​ൽ മാ​ത്ര​മാ​ണ് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച വോ​ട്ട് എ​ണ്ണു​ക.

Latest News

Up