മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന എം.എം. ഹസന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. ‘ദ് ലെഗസി ഓഫ് ട്രൂത്ത്: എം.എം.ഹസൻ, ബിയോണ്ട് ദ് ലീഡർ’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
പർപ്പസ് ഫസ്റ്റ് എന്ന ബാനറിൽ നിഷ എം.എച്ച്. നിർമിച്ച് മഖ്ബൂൽ റഹ്മാനാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഡോക്യുമെന്ററിയുടെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടന്നു.
കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിന് നൽകിയായിരുന്നു ടൈറ്റിൽ പ്രകാശനം. ചടങ്ങിൽ കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു.
ഡോക്യുമെന്ററിയുടെ പ്രകാശനം ജനുവരി 31ന് രാവിലെ ഒൻപതിന് വഴുതക്കാട് കലാഭവൻ തിയറ്ററിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ഡോക്യുമെന്ററിയിലൂടെ ഇതുവരെ പലരും അടുത്ത് അറിയാതെ പോയ എം.എം ഹസനെ ഡോക്യുമെന്ററയിലൂടെ കാണാം എന്ന് അണിയറപ്രവർത്തകർ പറയുന്നു.