Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thoothukudi

ജോ​ലി അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ പ​ക; ഭ​ർ​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു, ഭാ​ര്യ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ചെ​ന്നൈ: ജോ​ലി അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ പ​ക​യി​ൽ ഭ​ർ​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ഭാ​ര്യ​യെ കൂ​ട്ട​ബ​ലാം​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി.

ത​മി​ഴ്‌​നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​സാം സ്വ​ദേ​ശി​നി​യെ​യും ഭ​ർ​ത്താ​വി​നെ​യു​മാ​ണ് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി​യാ​യ 27കാ​ര​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​സ​യ​ൻ​വി​ള​യി​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ആ​സാം സ്വ​ദേ​ശി​യാ​യ എ. ​മു​ഹ​മ്മ​ദ് മ​ക്ഫു​ൽ ഹു​സൈ​ൻ (27) ആ​ണ് പ്ര​ധാ​ന പ്ര​തി​യെ​ന്ന് ശ്രീ​വൈ​കു​ണ്ഠം വ​നി​താ പോ​ലീ​സ് പ​റ​ഞ്ഞു. 16 കാ​രാ​യ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ചെ​റാ​ക്കു​ള​ത്തെ ഒ​രു സ്ഥ​ല​ത്ത് മു​ഹ​മ്മ​ദ്, സ്ത്രീ​ക്കും ഭ​ർ​ത്താ​വി​നും ജോ​ലി ശ​രി​യാ​ക്കി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ജോ​ലി​സ്ഥ​ല​ത്തെ സൗ​ക​ര്യ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ ജോ​ലി ഉ​പേ​ക്ഷി​ച്ച് ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ത​റി​ഞ്ഞ മു​ഹ​മ്മ​ദ് ഇ​വ​രോ​ട് പോ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​വ​ർ ആ​വ​ശ്യം വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ഒ​രു ഓ​ട്ടോ റി​ക്ഷ​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. എ​ന്നാ​ൽ തി​രു​നെ​ൽ​വേ​ലി​യി​ൽ വ​ച്ച് മു​ഹ​മ്മ​ദും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രും ചേ​ർ​ന്ന് ദ​മ്പ​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ശി​വ​ന്തി​പ​ട്ടി​യി​ലെ ക​ലി​യു​ഗ മെ​യ്യ​ന്നാ​ർ ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ഇ​വ​രെ എ​ത്തി​ച്ചു.

ഇ​വി​ടെ വ​ച്ച് പ്ര​തി​ക​ൾ ഭ​ർ​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും തി​രു​നെ​ൽ​വേ​ലി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​എ​ൻ​എ​സി​ലെ 70 (കൂ​ട്ട​ബ​ലാ​ത്സം​ഗം), 126(2), 115(2), 324(4), 351(2) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്ന് പ്ര​തി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Latest News

Up