Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur-Kuttipuram

Thrissur

കു​രു​ക്ക​ഴി​ഞ്ഞ് തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത

തൃ​ശൂ​ർ: കു​രു​ക്ക​ഴി​ഞ്ഞ് തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത. ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യി​രു​ന്ന പു​ഴ​യ്ക്ക​ലി​ലെ ര​ണ്ടു പാ​ല​ങ്ങ​ളും അ​തോ​ട​നു​ബ​ന്ധി​ച്ച റോ​ഡും ടാ​റി​ട്ട് തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ ദീ​ർ​ഘ​കാ​ല​മാ​യി നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പൂ​ർ​ണ​മാ​യ പ​രി​ഹാ​ര​മാ​യി.
29 കി​ലോ​മീ​റ്റ​ർ ബി​എം ആ​ൻ​ഡ് ബി​സി ടാ​റി​ട​ൽ, 4.23 കി​ലോ​മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് എ​ന്നി​വ​യും ചെ​റി​യ മൂ​ന്നു പാ​ല​ങ്ങ​ളും നി​ർ​മി​ച്ചു. 12 ക​ലു​ങ്കു​ക​ളും 5.6 കി​ലോ​മീ​റ്റ​ർ അ​ഴു​ക്കു​ചാ​ലു​ക​ളും ഇ​തോ​ടൊ​പ്പം പ​ണി​തീ​ർ​ത്തു.

957 തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി. 22 കി​ലോ​മീ​റ്റ​ർ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളും മാ​റ്റി​സ്ഥാ​പി​ച്ചു. ഡി​വൈ​ഡ​റു​ക​ളു​ടെ നി​ർ​മാ​ണ​വും ന​ട​ത്തി. 11 ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചു. വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മാ​റ്റി.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ടാ​റി​ട്ടു. ഒ​ക്ടോ​ബ​റി​ൽ ര​ണ്ടാം​ഘ​ട്ട ടാ​റി​ട​ലും ന​ട​ത്തി. പി​ന്നീ​ടാ​ണ് പു​ഴ​യ്ക്ക​ലി​ലെ ര​ണ്ടു പാ​ല​ങ്ങ​ളു​ടെ പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​കെ​കെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​ണി​ക​ൾ തു​ട​ങ്ങി​യ​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ തൃ​ശൂ​ർ മു​ത​ൽ ക​ല്ലും​പു​റം വ​രെ​യു​ള്ള 33.24 കി​ലോ​മീ​റ്റ​ർ റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചു.

ന​ട​പ്പാ​ത​ക​ളു​ടെ പ​ണി​ക​ൾ, വ​ഴി​വി​ള​ക്കു​ക​ൾ, ദി​ശാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, അ​ഴു​ക്കു​ചാ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി​യ ചെ​റി​യ ജോ​ലി​ക​ൾ​മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.

Latest News

Up