Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Jam

Kottayam

ക​ലു​ങ്ക് നി​ർ​മാ​ണ​വും ആ​ക്രി മാ​ലി​ന്യ​ങ്ങ​ളും; ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടി പൂ​ത​ക്കു​ഴി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ടു​ങ്ങി​യ പാ​ത, റോ​ഡി​ന് ഇ​രു​വ​ശ​വും ക​ണ്ടം​ചെ​യ്ത് പൊ​ളി​ക്കാ​നി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍, കൂ​ടാ​തെ ആ​ക്രി​മാ​ലി​ന്യ​ങ്ങ​ളും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും. ഇ​തി​നൊ​പ്പം കൂ​നി​ന്മേ​ല്‍ കു​രു​വെ​ന്ന​പോ​ലെ ക​ലു​ങ്കു നി​ര്‍​മാ​ണ​വും കൂ​ടി​യാ​യ​പ്പോ​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് ദേ​ശീ​യ​പാ​ത 183ലെ ​പൂ​ത​ക്കു​ഴി ഭാ​ഗം.

ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഒ​രു വ​ശം പൊ​ളി​ച്ചി​ട്ട​തോ​ടെ ഈ ​ഭാ​ഗ​ത്ത് വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ദി​വ​സ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ല​വി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് ഒ​രു വ​ശ​ത്തു​കൂ​ടി​യാ​ണ് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ല​പ്പോ​ഴും കു​രു​ക്ക് ഇ​രു​പ​ത്താ​റാം​മൈ​ൽ മു​ത​ൽ പേ​ട്ട​ക്ക​വ​ല​വ​രെ നീ​ളാ​റു​ണ്ട്. എ​രു​മേ​ലി ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ബ​സു​ക​ൾ പ​ല​പ്പോ​ഴും പ​ട്ടി​മ​റ്റം-​മ​ണ്ണാ​റ​ക്ക​യം വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​രു​മേ​ലി​യി​ൽ​നി​ന്ന് ഇ​രു​പ​ത്താ​റാം​മൈ​ലി​ൽ ഇ​റ​ങ്ങി കോ​ള​ജി​ലേ​ക്കും മ​റ്റും പോ​കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രും ഇ​തു​മൂ​ലം വ​ല​യു​ക​യാ​ണ്.

റോ​ഡി​ല്‍ ഇ​രു​പ​ത്താ​റാം​മൈ​ല്‍ മു​ത​ല്‍ റാ​ണി ആ​ശു​പ​ത്രി​പ്പ​ടി​വ​രെ​യു​ള്ള പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പാ​ത​യോ​ര​ത്ത് പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് നാ​ളു​ക​ളാ​യി പൊ​ളി​ക്കാ​ൻ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന് ഇ​രു​വ​ശ​വും ത​ള്ളി​യി​രി​ക്കു​ന്ന ആ​ക്രി മാ​ലി​ന്യ​ങ്ങ​ളും പ​ഴ​യ വാ​ഹ​ന​ങ്ങ​ളും നീ​ക്കംചെ​യ്യു​ക​യും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കു​ക​യും ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും കു​രു​ക്ക് കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

 

District News

ഗ​താ​ഗ​തക്കുരു​ക്ക്: ചി​കി​ത്സ വൈ​കി രോ​ഗി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

അ​രൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആം​മ്പു​ല​ൻ​സ് ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ട്ട് താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് ചീ​ഫ് എ​ഞ്ചി​നീ​യ​റും ഏ​ഴ് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.


എ​ര​മ​ല്ലൂ​ർ എ​ൻ​വി​എ​സ് ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി മ​ണി​ലാ​ലി​നെ(55) സ്കൂ​ട്ട​ർ ഇ​ടി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ ആ​മ്പു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ആ​മ്പു​ല​ൻ​സ് 20 മി​നി​റ്റ് ഗ​താ​ഗ​ത കു​രു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. പ​ന​ങ്ങാ​ട് മാ​ട​വ​ന ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ണി​ലാ​ൽ മ​രി​ച്ചു. ര​ണ്ട് ദി​വ​സം മു​മ്പ് എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി ശ​ര​ത് ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ ആ​ശു​പ​തി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ അ​രൂ​ർ ക്ഷേ​ത്ര​ത്തി​നു സ​സ​മീ​പം ഗ​താ​ഗ​ത​കു​രു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചി​രു​ന്നു.

 

Latest News

Up