Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transformer Poses

Alappuzha

അപകടഭീഷണിയായി ട്രാ​ൻ​സ്‌​ഫോ​മ​ർ; അധികൃതർക്ക് മൗനം

ച​മ്പ​ക്കു​ളം: പു​തു​താ​യി നി​ർ​മിച്ച പ​ട​ഹാ​രം പാ​ല​ത്തി​ന് വ​ട​ക്കേ​ക്ക​ര​യി​ൽ റോ​ഡി​ന് കി​ഴ​ക്കുവ​ശ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തു​ന്ന സ്ഥി​തി​യി​ലെ​ന്നു പ​രാ​തി.

ത​റ​നി​ര​പ്പി​ൽനി​ന്നും ര​ണ്ട​ടി പോ​ലും ഉ​യ​ര​ത്തി​ല​ല്ലാ​തെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി ഫ്യൂ​സു​ക​ൾ ഏ​ത് കൊ​ച്ചുകു​ട്ടി​ക്കു പോ​ലും കൈയെത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ എ​ല്ലാം സം​ര​ക്ഷ​ണവേ​ലി കെ​ട്ടി തി​രി​ച്ച് സൂ​ക്ഷി​ക്ക​ണമെ​ന്ന നി​യ​മം നി​ല​നി​ൽക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ക​ര​മാ​യും അ​ശ്ര​ദ്ധ​മാ​യും ട്രാ​ൻ​സ്ഫോ​ർ​മ​ർ ഫ്യൂസു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​വാ​സി​ക​ൾ പ​ല​പ്പോ​ഴാ​യി ച​മ്പ​ക്കു​ള​ത്തെ വൈ​ദ്യുതി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​രം അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെന്നാ​ണ് അ​റി​യു​ന്ന​ത്.

നാ​ട്ടു​കാ​ർ പ​രാ​തി പ​റ​യാ​തെ ത​ന്നെ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സം​ര​ക്ഷ​ണവേ​ലി കെ​ട്ടി അ​പ​ക​ടര​ഹി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട വൈ​ദ്യു​തി വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടു​ന്ന​ത്.

പ​ട​ഹാ​രം പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നുകൊ​ടു​ക്കു​ന്ന​തോ​ടു​കൂ​ടി ഇ​തു വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടും. ഈ ​ഭാ​ഗ​ത്തു​ള്ള ക​ട​ക​ളി​ലേ​ക്കു വ​രു​ന്ന ആ​ളു​ക​ളും പാ​ല​ത്തി​ന്‍റെയും പ്ര​കൃ​തി​യു​ടെയും ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​രും ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​നോ​ട് വ​ള​രെ ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​റു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽനി​ന്ന് ഇ​റ​ങ്ങു​ന്ന​വ​രു​ടെ അ​ശ്ര​ദ്ധ ചി​ല​പ്പോ​ൾ  വ​ലി​യ അ​പ​ക​ടം ത​ന്നെ വി​ളി​ച്ചു വ​രു​ത്താം. അ​പ​ക​ട​ത്തി​ന് കാ​ത്തി​രി​ക്കാ​തെ ഇ​വി​ടെ സം​ര​ക്ഷ​ണ വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Up