ന്യൂഡൽഹി: യുഡിഎഫ് എംപിമാർ നാളെ പാർലമെന്റിൽ ശബരിമല സ്വർണക്കൊള്ള ഉയർത്തി . രാവിലെ 10.30ന് പാർലമെന്റ് കവാടത്തിൽ ധർണ നടത്തും.
ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.