Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Held

Kannur

യു​ഡി​എ​ഫ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

മ​ട്ട​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി സി​പി​എം ഭ​രി​ക്കു​ന്ന മ​ട്ട​ന്നൂ​രി​ൽ വി​ക​സ​ന മു​ര​ടി​പ്പാ​ണെ​ന്നും പി​ആ​ർ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ചി​ല നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ക​യാ​ണെ​ന്നും കെ​പി​സി​സി അം​ഗം ടി.​ഒ.​ മോ​ഹ​ന​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ട്ട​ന്നൂ​രി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​ത്താ​ത്ത​തി​നെ​തി​രെ​യും പ്രാ​ദേ​ശി​ക റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​ക്കെ​തി​രെ​യും ചെ​ക്യോ​ട്ട് വ​യ​ൽ മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രെ​യു​മാ​ണ് യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭ​യി​ലെ നി​ര​വ​ധി റോ​ഡു​ക​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ ധ​ർ​ണ​യി​ൽ യു​ഡി​എ​ഫ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ മ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ഇ.​പി. ഷം​സു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ടി.​വി.​ ര​വീ​ന്ദ്ര​ൻ, സു​രേ​ഷ് മാ​വി​ല, എം.​കെ.​ കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​ വി​ജി​ത്ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up