Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unexpected

Alappuzha

നി​ന​ച്ചി​രി​ക്കാ​തെ വേ​ന​ൽ​മ​ഴ, ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൊ​യ്ത്ത് ആ​രം​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വേ​ന​ൽ​മ​ഴ​യ്ക്ക് തു​ട​ക്കം കു​റി​ച്ച​ത് ക​ർ​ഷ​ക​രെ വ​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മു​ടി കൃ​ഷി​ഭ​വ​ന് കീ​ഴി​ലെ കു​രു​ശു​പ​ള്ളി പാ​ട​ത്ത് ആ​യി​രു​ന്നു കൊ​യ്ത്തി​ന് തു​ട​ക്കം.

തൊ​ട്ടു​പി​ന്നാ​ലെ രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, കി​ട​ങ്ങ​റ, ച​ന്പ​ക്കു​ളം തു​ട​ങ്ങി ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.ഉ​ച്ച​യ്ക്ക് 2.30ഓ​ടെ ആ​രം​ഭി​ച്ച മ​ഴ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്നു. നെ​ല്ലു വി​ള​ഞ്ഞു​കി​ട​ക്കു​ന്ന മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​ത് ചെ​റി​യ​തോ​തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​യ്ത്ത് ആ​രം​ഭ​ച്ച കു​രി​ശു​പ​ള്ളി പാ​ട​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് മ​ഴ കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​തി​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യെ​ന്നു​വേ​ണം പ​റ​യാ​ൻ.

അ​ല്ലെ​ങ്കി​ൽ കൊ​യ്തു​കൂ​ട്ടി​യ നെ​ല്ല് ന​ന​യു​ന്ന​തി​ന് പു​റ​മെ സം​ഭ​ര​ണം പോ​ലും ത​ട​സ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി മാ​റി​യേ​നെ എ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും കൊ​യ്ത്ത് വ്യാ​പ​ക​മാ​കാ​നി​രി​ക്കേ ഇ​ന്ന​ലെ പൊ​ടു​ന്ന​നെ പെ​യ്ത മ​ഴ കു​ട്ട​നാ​ട്ടി​ലെ ഭൂ​ര​ിഭാ​ഗം വ​രു​ന്ന ക​ർ​ഷ​ക​രെ​യും മു​ൾ​മു​ന​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ല തു​ട​ർ​ന്നാ​ൽ അ​ത് ഇ​പ്രാ​വ​ശ്യ​ത്തെ കൊ​യ്ത്താ​കെ​ത​ന്നെ താ​ളം​തെ​റ്റു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കു​മോ എ​ന്നും ഇ​വ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. മാ​ന​ത്ത് മ​ഴ​ക്കാ​റ് ക​ണ്ടാ​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് സം​ഭ​ര​ണ​ത്തി​ന് ഉ​ട​ക്ക് ഇ​ടു​ന്ന​താ​ണ് മി​ല്ലു​കാ​രു​ടെ പ​തി​വ് രീ​തി.

കൂ​ടാ​തെ ഓ​രോ ക്വി​ന്‍റ​ലി​നും പ​രി​ധി​യി​ൽ കൂ​ടു​ത​ൽ തൂ​ക്കം നെ​ല്ല് ആ​വ​ശ്യ​പ്പെ​ടാ​നും തു​ട​ങ്ങും. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ക​ർ​ഷ​ക​ർ അ​നു​ഭ​വി​ച്ചു​വ​രു​ന്നൊ​രു പ്ര​ശ്ന​മാ​ണി​ത്. ഇ​പ്രാ​വ​ശ്യ​മെ​ങ്കി​ലും ഇ​തി​ൽ നി​ന്നൊ​ന്ന് ര​ക്ഷ​പി​ടി​ക്ക​ണ​മെ​ന്ന് ക​രു​തി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ല​ത്തെ ശ​ക്ത​മാ​യ മ​ഴ.

Latest News

Up