Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Chairman

ത​ല​സ്ഥാ​ന​ത്തെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം; യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ സ​മ​ര​ത്തി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ. അ​റ​സ്റ്റി​ലാ​യ​വ​രു​മാ​യി പോ​യ പോ​ലീ​സ് വാ​ഹ​നം പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു.

പോ​ലീ​സു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷം തെ​രു​വി​ലേ​ക്കും നീ​ണ്ടു. അ​റ​സ്റ്റി​ലാ​യ​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത, കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​എ ന​ൽ​കാ​ത്ത വി​സി​യു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ സ​മ​രം. ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ർ​ട്സും സ്പോ​ർ​ട്സും അ​നു​വ​ദി​ക്കി​ല്ല എ​ന്ന വി​സി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

Latest News

Up