Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unnathi Water

Wayanad

ഉ​ന്ന​തി ജ​ൽ സു​ര​ക്ഷ പ​ദ്ധ​തി പ​ഞ്ചാ​യ​ത്തുത​ല വി​വ​ര ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ജി​ല്ല​യി​ലെ തി​രു​നെ​ല്ലി, നൂ​ൽ​പ്പു​ഴ എ​ന്നീ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​മി​ല്ലാ​ത്ത ആ​ദി​വാ​സി ഭ​വ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യ ഉ​ന്ന​തി ജ​ൽ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്ത​ല വി​വ​ര ശേ​ഖ​ര​ണം ആ​ഭി​ച്ചു.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​മി​ഴി ഉ​ന്ന​തി​യി​ൽ നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ നി​ർ​വ​ഹി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​ന്ന് വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ മാ​യി​ക്ക​ര, മാ​ട​കു​ന്ന്, അ​ബേ​ദ്ക​ർ മ​ണ​ലി​മൂ​ല, മാ​ട​പ്പു​ര, ഓ​ടാ​ൻ​കൊ​ല്ലി, കോ​ളൂ​ർ എ​ന്നീ ഉ​ന്ന​തി​ക​ളി​ലാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക.


കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ പ​രി​ശീ​ല​ന​ങ്ങ​ൾ, വ​രു​മാ​ന വ​ർ​ധ​ക പ​രി​പാ​ടി​ക​ൾ, ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​നം, ഉ​ന്ന​തി​ക​ളി​ലെ മ​ലി​ന​ജ​ല സം​സ്ക​ര​ണം എ​ന്നി​വ​യും ന​ട​പ്പാ​ക്കും. ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും ഉ​ന്ന​തി​ക​ളു​ടെ​യും വി​വ​ര ശേ​ഖ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.

വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് നൂ​ൽ​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, സീ​നി​യ​ർ എ​ൻ​ജ​നീ​യ​ർ തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, ടീം ​ലീ​ഡ​ർ ദീ​പു ജോ​സ​ഫ്, നൂ​ൽ​പ്പു​ഴ പ്രോ​ജ​ക്ട് ഹെ​ഡ് കെ.​സി. ബി​ജു, ജൂ​ണി​യ​ർ എ​ൻ​ജി​നീ​യ​ർ നീ​ര​ജ സു​രേ​ന്ദ്ര​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ക​മ്മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ർ നി​മി​ഷ മോ​ൻ​സി, ലി​ജ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

നീ​രു​റ​വ സു​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്ത് സോ​ഷ്യ​ൽ ഓ​ഡി​റ്റ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. പ​ദ്ധ​തി​യു​ടെ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​യ നി​ർ​വ​ഹ​ണം ല​ക്ഷ്യം വ​ച്ചാ​ണ് സോ​ഷ്യ​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

ബോ​ർ​ഡി​ന്‍റെ അ​നാ​ച്ഛാ​ദ​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ, ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് എം. ​ര​വി, എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ൽ​സ​ണ്‍ മാ​ത്യു, ജെ​സി വ​ർ​ഗീ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് പി. ​അ​ഖി​ൽ, ഫീ​ൽ​ഡ് അ​സോ​സി​യേ​റ്റ് പി.​പി. ആ​ന്‍റ​ണി, പു​ലി​ക്കാ​ട് നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ജെ. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി പി.​ജെ. സി​നോ​ജ്, കൃ​ഷി​വ​കു​പ്പ് റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​മ​മ്മൂ​ട്ടി, മ​ധു​വ​നം ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ചാ​ക്കോ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ദീ​പു ജോ​സ​ഫ്, ജാ​ൻ​സി ജി​ജോ, അ​ശ്വി​ൻ പീ​റ്റ​ർ, നീ​ർ​ത്ത​ട വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, നീ​ർ​ത്ത​ട സ​മൂ​ഹം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up