Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.M. Vinu

പ​ത്രം വാ​യി​ക്കാ​റി​ല്ലേ, സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് എ​ന്താ​ണ് പ്ര​ത്യേ​ക​ത?: വി.​എം.​വി​നു​വി​ന് തി​രി​ച്ച​ടി

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ കോ​ഴി​ക്കോ​ട് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യ വി.​എം. വി​നു​വി​ന് മ​ത്സ​രി​ക്കാ​നാ​കി​ല്ല. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​നു ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി. വി.​എം. വി​നു​വി​ൻ​റെ പേ​ര് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഹ​ർ​ജി ത​ള്ളി​യ​തോ​ടെ വി​നു​വി​ന് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ക​ഴി​യി​ല്ല.

ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. സെ​ലി​ബ്രി​റ്റി​ക്ക് പ്ര​ത്യേ​ക​ത​യി​ല്ല. രാ​ഷ്ട്രീ​യ​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രും ഒ​ന്നു​പോ​ലെ​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ വൈ​ഷ്ണ​യു​ടെ കേ​സ് വ്യ​ത്യ​സ്ത​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്രാ​ഥ​മി​ക ലിസ്​റ്റി​ൽ വൈ​ഷ്ണ​യു​ടെ പേ​ര് ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് വെ​ട്ടി​മാ​റ്റി​യ​ത്

വി​നു​വി​ന്‍റെ പേ​ര് ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ഇ​ല്ലെ​ന്ന് പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. സെ​ലി​ബ്രി​റ്റി എ​ന്തു​കൊ​ണ്ടാ​ണ് നാ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്നി​ല്ലേ, പ​ത്രം വാ​യി​ക്കാ​റി​ല്ലെ​യെ​ന്നും കോ​ട​തി പ​രി​ഹ​സി​ച്ചു.

താ​ൻ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​ണ്. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി മ​ന​പൂ​ർ​വം പേ​ര് വെ​ട്ടാ​ൻ ശ്ര​മ​മാ​ണ് ന​ട​ത്തി​യ​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് വി​നു കോ​ട​തി​യി​ൽ വാ​ദി​ച്ചു. എ​ന്നാ​ൽ ഇ​ത് താ​ങ്ക​ളു​ടെ ക​ഴി​വ് കേ​ടാ​ണെ​ന്നും അ​തി​ന് പാ​ർ​ട്ടി​ക​ളെ എ​ന്തി​നാ​ണ് കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും കോ​ട​തി മ​റു​പ​ടി ന​ൽ​കി.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ണ്ടോ എ​ന്ന് നോ​ക്കാ​തെ​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​ൽ​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ പോ​ലും അ​ന്വേ​ഷി​ക്കാ​തെ​യാ​ണ് ഇ​ങ്ങ​നെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ത്ത​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

Movies

സം​വി​ധാ​യ​ക​ൻ വി.​എം. വി​നു കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി?

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി സം​വി​ധാ​യ​ക​ൻ വി.​എം. വി​നു​വി​നെ രം​ഗ​ത്തി​റ​ക്കാ​ൻ യു​ഡി​എ​ഫ് നേ​ത്യ​ത്വം. ബു​ധ​നാ​ഴ്ച്ച​യാ​കും യു​ഡി​എ​ഫി​ന്‍റെ ര​ണ്ടാം ഘ​ട്ട ലി​സ്റ്റ് പു​റ​ത്തി​റ​ക്കു​ക. വി.​എം. വി​നു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തോ​ടെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. നി​യാ​സും വി​ദ്യാ ബാ​ല​കൃ​ഷ്ണ​നും മ​ല്‍​സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി.

പാ​റോ​പ്പ​ടി​യോ ചേ​വാ​യൂ​രോ മ​ല്‍​സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ല്‍​സ​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച വി​നു​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഷാ​ഫി പ​റ​മ്പി​ലും നേ​രി​ട്ട് ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മ​തി​ച്ച​ത്. കോ​ർ​പ​റേ​ഷ​നി​ലെ 49 സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​നു സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത്.

ബാ​ലേ​ട്ട​ൻ, വേ​ഷം, ബ​സ് ക​ണ്ട​ക്ട​ർ, പ​ല്ലാ​വൂ​ർ ദേ​വ​നാ​രാ​യ​ണ​ൻ, മ​യി​ലാ​ട്ടം, ആ​കാ​ശ​ത്തി​ലെ പ​റ​വ​ക​ൾ തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ അ​ട​ക്കം പ​തി​ന​ഞ്ചോ​ളം സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

 

Latest News

Up