Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VDSatheesan

മർദനമേറ്റ പോലീസുകാരനെതിരെ കേസ്, എന്ത് നീതി നിർവഹണമാണിതെന്ന് സതീശൻ

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് മർദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചുവെന്ന് സതീശൻ പറഞ്ഞു.

രണ്ട് പോലീസുകാരാണ് ശനിയാഴ്ച സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു.

വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പിആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്‍റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും സതീശൻ പരിഹസിച്ചു.

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്?

പ്രതികളാകുന്ന സ്വന്തക്കാരെയും സിപിഎം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഓ​ണ​സ​ദ്യ: സ​തീ​ശ​നെ ന്യാ​യീ​ക​രി​ച്ച് അ​ടൂ​ർ പ്ര​കാ​ശ്

 

 

തി​രു​വ​ന​ന്ത​പു​രം: കു​ന്നം​കു​ള​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന ദി​വ​സം, മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഓ​ണ​വി​രു​ന്നു​ണ്ട​തി​നെ ന്യാ​യീ​ക​രി​ച്ച് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ണ​വി​രു​ന്നി​നാ​യി പോ​കു​ന്ന സ​മ​യ​ത്ത് കു​ന്നം​കു​ള​ത്തെ ക​സ്റ്റ​ഡി മ​ർ​ദ്ദ​ന വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നി​ല്ല.​അ​ങ്ങ​നെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​രു​ന്നി​നു പോ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു

അ​തേ​സ​മ​യം നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ത​നി​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് സ​തീ​ശ​ന്‍ പ​റ‍​ഞ്ഞു.​കേ​ര​ളം ത​ന്നെ ഇ​ര​മ്പി വ​ന്നാ​ലും ബോ​ധ്യ​ങ്ങ​ളി​ൽ നി​ന്നും നി​ല​പാ​ടു​ക​ളി​ൽ നി​ന്നും പി​ന്നോ​ട്ടു പോ​കി​ല്ല.

സു​ധാ​ക​ര​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​മാ​ണ്. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ത​ന്നെ വി​മ​ർ​ശി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ആ ​വി​മ​ർ​ശ​ന​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ന്നു. എ​ന്തു പ​റ​യ​ണം എ​വി​ടെ പ​റ​യ​ണം എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പ​റ​യു​ന്ന​വ​രാ​ണെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

Kerala

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ വ​ന​വാ​സം സ്വീ​ക​രി​ക്കും; വെ​ള്ളാ​പ്പ​ള്ളി​ക്ക് മ​റു​പ​ടി​യു​മാ​യി സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ താ​ന്‍ രാ​ഷ്ട്രീ​യ വ​ന​വാ​സം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. പി​ന്നെ ത​ന്നെ കാ​ണി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു.

എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. യു​ഡി​എ​ഫി​ന് 98 സീ​റ്റ് കി​ട്ടി​യാ​ല്‍ രാ​ജി​വെ​ക്കു​മെ​ന്നാ​ണ് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞ​ത്. 97 സീ​റ്റ് വ​രെ എ​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു സം​ശ​യ​വു​മി​ല്ല.

വെ​ള്ളാ​പ്പ​ള്ളി​യെ​പ്പോ​ലെ പ​രി​ണ​ത​പ്ര​ജ്ഞ​നാ​യ ഒ​രു സ​മു​ദാ​യ നേ​താ​വ്, സം​സ്ഥാ​ന രാ​ഷ്ട്രീ​യം ന​ന്നാ​യി നി​രീ​ക്ഷി​ക്കു​ന്ന ഒ​രാ​ള്‍ യു​ഡി​എ​ഫി​ന് 97 സീ​റ്റ് വ​രെ കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. പി​ന്നെ ഒ​രു നാ​ല​ഞ്ച് സീ​റ്റ്, നൂ​റ് ക​വി​ഞ്ഞു​പോ​കാ​നു​ള്ള കാ​ര്യം, അ​ത് ഞ​ങ്ങ​ള്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്ത് നൂ​റി​ല​ധി​കം സീ​റ്റാ​ക്കും.

വെ​ള്ളാ​പ്പ​ള്ളി ത​ന്നെ​ക്കു​റി​ച്ച് ഉ​പ​യോ​ഗി​ച്ച ഭാ​ഷ​യി​ല്‍ താ​ന്‍ മ​റു​പ​ടി പ​റ​യു​ന്നി​ല്ല. താ​നും വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി മ​ത്സ​ര​മി​ല്ല. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ള്‍ വെ​ള്ളാ​പ്പ​ള്ളി രാ​ജി​വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വി​ജ​യ​ത്തി​ല്‍ അ​ഹ​ങ്ക​രി​ക്കാ​നി​ല്ല; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​യെ​ന്ന് സ​തീ​ശ​ന്‍

കൊ​ച്ചി: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ വിജയം ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വി​ജ​യ​ത്തി​ല്‍ അ​ഹ​ങ്കാ​രി​ക്കാ​നി​ല്ലെ​ന്ന് സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​യാ​റെ​ടു​പ്പ് നേ​ര​ത്തേ ത​ന്നെ തു​ട​ങ്ങി​ക​ഴി​ഞ്ഞു. ഇ​നി കൂ​ടു​ത​ല്‍ ഊ​ര്‍​ജ​സ്വ​ല​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കും.​സ​ര്‍​ക്കാ​രി​നോ​ട് ജ​ന​ങ്ങ​ള്‍​ക്ക് വെ​റു​പ്പാ​ണെ​ന്ന് ത​ങ്ങ​ള്‍​ക്ക് ബോ​ധ്യ​പ്പെ​ട്ടെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ക്യാ​പ്പ്റ്റ​ന്‍ എ​ന്ന​ത​ട​ക്ക​മു​ള്ള വി​ശേ​ഷ​ണ​ങ്ങ​ളി​ല്‍ വീ​ഴാ​നി​ല്ല. അ​ന്‍​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ല. അ​ക്കാ​ര്യ​ത്തി​ല്‍ ത​ന്റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ത്തി​ന് പ്ര​സ​ക്തി​യി​ല്ല.

പാ​ര്‍​ട്ടി​യി​ലെ മ​റ്റ് നേ​താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ അ​ഭി​പ്രാ​യം പ​റ​യാം. എ​ന്നാ​ല്‍ താ​ന്‍ പ​റ​യേ​ണ്ട​ത് യു​ഡി​എ​ഫി​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Up