തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടെംപോ ട്രാവലര്‍ വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. ആലുന്തറ ജംഗ്ഷനിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
തക്കലയിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ടെംപോ ട്രാവലര്‍ വാൻ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ച് മറിയുകയായിരുന്നു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദുവിന് (26) ഗുരുതര പരിക്കേറ്റു. വാനിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ 11 പേരിൽ ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.