Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vazhayila-Pazhakutti

Thiruvananthapuram

വ​ഴ​യി​ല-പ​ഴ​കു​റ്റി റോ​ഡ്; ആ​ദ്യറീ​ച്ച് ടാ​റി​ംഗ് തുടങ്ങി

നെ​ടു​മ​ങ്ങാ​ട്: വ​ഴ​യി​ല-പ​ഴ​കു​റ്റി നാ​ല് വ​രി​പ്പാ​ത​യു​ടെ ആ​ദ്യ റീ​ച്ച് ടാ​റി​ംഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. മ​ന്ത്രി ജി. ​ആ​ർ അ​നി​ൽ ടാ​റി​ംഗ് പ്ര​വൃത്തി​ക​ളു​ടെ പു​രോ​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്തി.

വ​ഴ​യി​ല മു​ത​ല്‍ പ​ഴ​കു​റ്റി വ​രെ 9.5 കി​ലോ മീ​റ്റ​റും പ​ഴ​കു​റ്റി ജം​ഗ്ഷ​നി​ല്‍നി​ന്നും ആ​രം​ഭി​ച്ചു ക​ച്ചേ​രി ന​ട​വ​ഴി പ​തി​നൊ​ന്നാം ക​ല്ലു വ​രെ​യു​ള്ള 1.74 കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ 11.24 കി​ലോ​മീ​റ്റ​റു​മാ​ണ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​ത്. 21 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മിക്കു​ന്ന റോ​ഡി​ന് 15 മീ​റ്റ​ർ ടാ​റി​ംഗും ര​ണ്ടു മീ​റ്റ​ർ മീ​ഡി​യ​നും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ൽ യൂ​ട്ടി​ലി​റ്റി സ്പേ​സും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യറീ​ച്ചി​ൽ വ​ഴ​യി​ല - കെ​ൽ​ട്രോ​ൺ വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 58.70 കോ​ടി വി​നി​യോ​ഗി​ച്ചു ഫ്ലൈ​ ഓ​വ​ർ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

ആ​ദ്യറീ​ച്ചി​ൽ 301 ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​ണു ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ഇ​വ​ർ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നു​മാ​യി 191.72 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. ര​ണ്ടാം റീ​ച്ചി​ൽ കെ​ൽ​ട്രോ​ൺ - വാ​ളി​ക്കോ​ട് ജം​ഗ്ഷ​ൻ വ​രെ 3.960 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​ത്. ക​ര​കു​ളം, അ​രു​വി​ക്ക​ര, നെ​ടു​മ​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി 12 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​വ​ർ​ക്ക് 299 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. വാ​ളി​ക്കോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ പ​ഴ​കു​റ്റി പ​മ്പ് ജം​ഗ്ഷ​ൻ - ക​ച്ചേ​രി ന​ട - പ​തി​നൊ​ന്നാം ക​ല്ല് വ​രെ​യു​ള്ള മൂ​ന്നാം റീ​ച്ചി​നാ​യി നെ​ടു​മ​ങ്ങാ​ട്, ക​രി​പ്പൂ​ർ, ആ​നാ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി 3.2 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 2.7396 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന 481 പേ​ർ​ക്കു 396.4 കോ​ടി രൂ​പ​യാ​ണു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ.​ ജ​യ​ദേ​വ​ൻ, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ.​എ​സ് അ​നു​ഷ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും മ​ന്ത്രി ജി.ആർ. അനിലിനൊപ്പമു​ണ്ടാ​യി​രു​ന്നു.

Latest News

Up