Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visappu

Short Story

വി​ശ​പ്പ് 

ത​ക​ർ​ത്തു​പെ​യ്യു​ന്ന മ​ഴ​യെ​പ്പോ​ലും വ​ക​വ​യ്ക്കാ​തെ, ചാ​യ​യും വ​ട​യും മ​ത്സ​രി​ച്ചു​ക​ഴി​ക്കു​ന്ന ഒ​രു​പ​റ്റം മ​നു​ഷ്യ​രെ ഉ​റ്റു​നോ​ക്കി​ക്കൊ​ണ്ട് മാ​വി​ൻ ചു​വ​ട്ടി​ലെ ചാ​യ​പ്പീ​ടി​ക​യ്ക്ക് മു​ന്നി​ൽ ഒ​രു മെ​ലി​ഞ്ഞു​ണ​ങ്ങി​യ നാ​യ നി​ൽ​പ്പു​ണ്ട്.

വ​യ​റെ​ല്ലാം ഒ​ട്ടി വാ​രി​യെ​ല്ലു​ക​ൾ തെ​ളി​ഞ്ഞു കാ​ണാം. പീ​ടി​ക​യ്ക്ക് തൊ​ട്ടു​മു​ന്നി​ൽ ആ​ള​ന​ക്ക​മി​ല്ലാ​തെ ഒ​രു കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മു​ണ്ട്. അ​വി​ടെ പോ​യാ​ൽ അ​വ​ന് മ​ഴ​ന​ന​യാ​തെ നി​ൽ​ക്കാ​മെ​ങ്കി​ലും അ​വ​ൻ പീ​ടി​ക​യ്ക്ക് മു​ന്നി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ഴ ശ​ക്തി​യാ​യി പെ​യ്തി​റ​ങ്ങി​യി​ട്ടും അ​വ​നി​ൽ തെ​ല്ലും ഭാ​വ വ്യ​ത്യാ​സ​മി​ല്ല. അ​വ​ന്‍റെ ശ​രീ​രം അ​വ​ന​റി​യാ​തെ ത​ന്നെ വി​റ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ഇ​ട്ടു കൊ​ടു​ക്കു​ന്ന​തും പ്ര​തീ​ക്ഷി​ച്ച് ക​ണ്ണി​മ ചി​മ്മാ​തെ അ​വ​ൻ മ​നു​ഷ്യ​രെ ദ​യ​നീ​യ​മാ​യി നോ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​വ​രൊ​ന്നും അ​വ​നെ ക​ണ്ട​മ​ട്ടി​ല്ല. അ​വ​ർ എ​ന്തൊ​ക്കെ​യോ പ​റ​യു​ന്നു, ചി​രി​ക്കു​ന്നു.

പെ​ട്ടെ​ന്നാ​യി​രു​ന്നു ഒ​രു ക​ല്ല് എ​വി​ടെ നി​ന്നോ അ​വന്‍റെ കാ​ലി​ൽ ത​ന്നെ വ​ന്നു​കൊ​ണ്ട​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടി​യ ഏ​റി​ൽ അ​വ​ൻ വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞു, മു​ട​ന്തി മു​ട​ന്തി​യാ​ണെ​ങ്കി​ലും ശ​രവേ​ഗ​ത്തി​ൽ അ​വ​ൻ പാ​ത​യു​ടെ മ​റു​വ​ശ​ത്തേ​ക്ക് ഓ​ടി. കു​റ​ച്ചു നേ​രം അ​വ​നെ അ​വി​ടെ​യെ​ങ്ങും പി​ന്നെ ക​ണ്ടി​ല്ല.

എ​ന്നാ​ൽ ചാ​യ പീ​ടി​ക​യ്ക്ക് മു​ന്നി​ൽ വീ​ണ്ടും ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ഒ​ര​ൽ​പ്പ​സ​മ​യ​ത്തി​ന് ശേ​ഷം എ​വി​ടെ നി​ന്നോ പ​മ്മി പ​മ്മി അ​വ​ൻ വീ​ണ്ടും പീ​ടി​ക​യ്ക്ക് മു​ന്നി​ൽ വ​ന്നു നി​ന്നു. കാ​ലി​ലെ വേ​ദ​ന​യും മ​നു​ഷ്യ​രോ​ടു​ള്ള ഭ​യ​വു​മെ​ല്ലാം അ​വ​ന്‍റെ വി​ശ​പ്പി​ന് മു​ന്നി​ൽ തോ​ൽ​വി സ​മ്മ​തി​ച്ചി​രി​ക്കു​ന്നു.

ഒ​ന്നും സം​ഭ​വി​ക്കാ​ത്ത മ​ട്ടി​ൽ ഒ​ര​ൽ​പ്പം ആ​ഹാ​ര​ത്തി​നാ​യി അ​വ​ൻ വീ​ണ്ടും മ​നു​ഷ്യ​രെ ദ​യ​നീ​യ​മാ​യി നോ​ക്കി. അ​വ​ന്‍റെ ക​ണ്ണു​ക​ൾ ഇ​രു​ൾ മൂ​ടി​യ അ​ന്ത​രീ​ക്ഷ​ത്തി​ലും അ​ശ്രു​ക​ണ​ങ്ങ​ളാ​ൽ തി​ള​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

Latest News

Up