മരഞ്ചാട്ടി: ദേശീയ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ത്രീ ഓണ്‍ ത്രീ വിഭാഗത്തിൽ സ്വർണ മെഡൽ നേടുകയും ചെയ്ത മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ മാനേജർ ഫാ. ജിതിൻ നരിവേലിലിനെ അനുമോദിക്കുന്നതിനായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ് ഫാ. ജിതിൻ നരിവേലിലിന് ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് മനോജ് തോമസ് പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.