Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WinterChaos

Video

നിയന്ത്രണം വിട്ട് കാറുകളും സൈക്കിളുകളും; ഐസ് പാളികളായി മാറിയ തെരുവുകളിൽ വലഞ്ഞ് ജനങ്ങൾ

നെ​ത​ർ​ല​ൻ​ഡ്‌​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ആം​സ്റ്റ​ർ​ഡാ​മി​ലെ മ​ഞ്ഞു​കാ​ലം ഇ​പ്പോ​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ ഒ​രു ത​ത്സ​മ​യ കോ​മ​ഡി ഷോ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ തെ​രു​വു​ക​ൾ പെ​ട്ടെ​ന്നൊ​രു ദി​വ​സം മി​നു​സ​മു​ള്ള ഐ​സ് പാ​ളി​ക​ളാ​യി മാ​റി​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​രും വാ​ഹ​ന​യാ​ത്രി​ക​രും ഒ​രു​പോ​ലെ വ​ട്ടം​ക​റ​ങ്ങി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഈ ​ന​ഗ​ര​ത്തി​ലെ കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​ക​ളെ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്.

സാ​ധാ​ര​ണ നി​ല​യി​ൽ ന​ട​ന്നു​പോ​യ​വ​ർ പോ​ലും ഐ​സി​ൽ കാ​ലു​റ​യ്ക്കാ​തെ തെ​ന്നി​വീ​ഴു​ന്ന​തും, വീ​ഴാ​തി​രി​ക്കാ​ൻ പെ​ൻ​ഗ്വി​നു​ക​ളെ​പ്പോ​ലെ കൈ​ക​ൾ വീ​ശി ബാ​ല​ൻ​സ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്.

ന​ട​ന്നു​പോ​യ​വ​ർ മാ​ത്ര​മ​ല്ല, ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത മാ​ർ​ഗ​മാ​യ സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലേ​ക്ക് വ​ഴു​തി​പ്പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി.

വ​ഴു​ക്ക​ൽ അ​ധി​ക​മാ​യ​തോ​ടെ കാ​റു​ക​ൾ പോ​ലും ഡ്രൈ​വ​ർ​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​തെ ഫു​ട്പാ​ത്തു​ക​ളി​ലേ​ക്ക് തെ​ന്നി​മാ​റു​ന്ന കാ​ഴ്ച സി​നി​മ​യി​ലെ സ്റ്റ​ണ്ട് രം​ഗ​ങ്ങ​ളെ അ​നു​സ്മി​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്. ഐ​സി​ന് മു​ക​ളി​ലൂ​ടെ ന​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ പ്ര​ക​ട​നം കാ​ണു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ത​മാ​ശ വേ​റെ​യി​ല്ലെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും ക​മ​ന്‍റു​ക​ൾ.

എ​ന്നാ​ൽ ഈ ​ത​മാ​ശ​യ്ക്ക​പ്പു​റം ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ചി​ല​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. റോ​ഡു​ക​ളി​ൽ ഉ​പ്പും മ​ണ​ലും വി​ത​റാ​ത്ത​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളും ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്നു വ​ന്നു.

ആം​സ്റ്റ​ർ​ഡാം ഒ​രു തീ​ര​ദേ​ശ ന​ഗ​ര​മാ​യ​തി​നാ​ൽ വാ​യു​വി​ലെ ഉ​യ​ർ​ന്ന ഈ​ർ​പ്പ​വും പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന താ​പ​നി​ല​യി​ലെ കു​റ​വു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ റോ​ഡു​ക​ളെ അ​പ​ക​ട​ക്കെ​ണി​യാ​ക്കു​ന്ന​ത്.

ക​ണ്ണി​ന് ദൃ​ശ്യ​മ​ല്ലാ​ത്ത രീ​തി​യി​ലു​ള്ള നേ​ർ​ത്ത ഐ​സ് പാ​ളി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് കാ​ൽ​ന​ട​യാ​ത്രി​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ വെ​ല്ലു​വി​ളി​യാ​കു​ന്നു.

സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ഐ​സ് ഉ​രു​ക്കി​ക്ക​ള​യാ​ൻ ഉ​പ്പ് ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ങ്കി​ലും, യാ​ത്ര​ക്കാ​ർ​ക്ക് തെ​ന്നാ​തി​രി​ക്കാ​നു​ള്ള ഗ്രി​പ്പ് ന​ൽ​കാ​ൻ മ​ണ​ലോ ചെ​റി​യ ക​ല്ലു​ക​ളോ വി​ത​റു​ന്ന​താ​ണ് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം.

Latest News

Up