Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young

Idukki

പു​ഴ​യി​ൽ ഒ​ഴു​കി​പ്പോ​യ വീ​ട്ട​മ്മ​യ്ക്ക് യു​വാ​വ് ര​ക്ഷ​ക​നാ​യി

തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ​യി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ​യ്ക്ക് ര​ക്ഷ​ക​നാ​യി യു​വാ​വ്. മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ മ​ന​യ്ക്ക​പ്പാ​റ വീ​ട്ടി​ൽ അ​ർ​ജു​ൻ ബാ​ബു (30) ആ​ണ് പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​പ്പോ​യ 65-കാ​രി ശാ​ന്ത​യെ​ന്ന വീ​ട്ട​മ്മ​യ്ക്ക് ര​ക്ഷ​ക​നാ​യ​ത്. ഭാ​ര്യ കൃ​ഷ്ണ​പ്രി​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ർ​ജു​ൻ.

വീ​ട്ടി​ലി​രി​ക്കു​ന്പോ​ഴാ​ണ് ഒ​ര​മ്മ വെ​ള്ള​ത്തി​ൽ ഒ​ഴു​കി​പ്പോ​യെ​ന്ന് അ​ർ​ജു​നോ​ട് സ​മീ​പ​ത്തെ വീ​ട്ടി​ലെ കു​ട്ടി ഓ​ടി​വ​ന്നു പ​റ​ഞ്ഞ​ത്. ഓ​ടി​യെ​ത്തി​യ​പ്പോ​ൾ പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി ഒ​രു കൈ ​മു​ങ്ങി​ത്താ​ഴു​ന്നു. നീ​ന്ത​ൽ അ​റി​യാ​വു​ന്ന​തി​നാ​ൽ ഒ​ന്നും നോ​ക്കാ​തെ പു​ഴ​യി​ലേ​ക്ക് ചാ​ടി അ​ർ​ജു​ൻ ശാ​ന്ത​യെ പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് നീ​ന്തി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ണ​ക്കാ​ട് കു​ന്ന​ത്തു​പാ​റ ക​ട​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​തി​നു സ​മീ​പ​ത്തു​ള്ള കാ​ക്ക​ട​വി​ൽ തു​ണി ക​ഴു​കു​ക​യാ​യി​രു​ന്ന ശാ​ന്ത ഒ​ഴു​കി​പ്പോ​യ തു​ണി വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. തൊ​ടു​പു​ഴ​യാ​റി​ലെ ഏ​റ്റ​വും അ​പ​ക​ടം നി​റ​ഞ്ഞ ആ​റാ​ട്ടു ക​ട​വി​ലേ​ക്കാ​ണ് ഒ​ഴു​കി​പ്പോ​യ​ത്. ക​ര​യി​ലൂ​ടെ അ​ര​കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യാ​ണ് അ​ർ​ജു​ൻ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ വി​ല്ല​യു​ടെ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ളാ​ണ് പു​ഴ​യി​ൽ കൈ ​ക​ണ്ട​ത്.

വി​ല്ല​യി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ കൊ​ടു​ത്ത​ശേ​ഷം പു​ഴ​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. ശ്വാ​സ​ത​ട​സ​മു​ള്ള ശാ​ന്ത ആ ​സ​മ​യം കു​ഴ​ഞ്ഞു​പോ​യി​രു​ന്നു.

ഇ​തി​നി​ടെ ശാ​ന്ത​യു​ടെ ഭ​ർ​ത്താ​വും ര​ക്ഷി​ക്കാ​നാ​യെ​ത്തി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഡി​ങ്കി ബോ​ട്ടി​ൽ ഇ​വ​രെ കു​ന്ന​ത്തു​പാ​റ​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ശാ​ന്ത​യെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്പോ​ൾ വ​ണ്ട​മ​റ്റം അ​ക്വാ​ട്ടി​ക് സെ​ന്‍റ​റി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ അ​ർ​ജു​ൻ സം​സ്ഥാ​ന​ത​ല നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ അ​ർ​ജു​നെ അ​ഭി​ന​ന്ദി​ച്ചു.

Latest News

Up