Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ZEE5

ഡി​റ്റ​ക്ടീ​വ് ഡൊ​മി​നി​ക് ഒ​ടി​ടി​യി​ൽ; മ​മ്മൂ​ട്ടി ചി​ത്രം സീ5-​ൽ

മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യും ത​മി​ഴ് ഹി​റ്റ് മേ​ക്ക​ർ ഗൗ​തം വ​സു​ദേ​വ് മേ​നോ​നും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച, ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ്- മി​സ്റ്റ​റി ത്രി​ല്ല​ർ ഒ​ടി​ടി​യി​ലേ​ക്ക്. ഡൊ​മി​നി​ക് ആ​ണ് 2025ലെ ​മ​മ്മൂ​ട്ടി​യു​ടെ ആ​ദ്യ ചി​ത്രം.

പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​നു​മു​ന്പ് പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ചി​ത്രം. ഹി​റ്റ് ഡ​യ​റ​ക്ട​ർ ഗൗ​തം വ​സു​ദേ​വ് മേ​നോ​ന്‍റെ മ​ല​യാ​ള​ത്തി​ലെ അ​ര​ങ്ങേ​റ്റ ചി​ത്ര​മെ​ന്ന​തും പ്രേ​ക്ഷ​ക​ർ​ക്ക് ആ​ഘോ​ഷ​മാ​യി. എ​ന്നാ​ൽ, ജ​നു​വ​രി 23ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ചി​ത്ര​ത്തി​നു സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

ബോ​ക്സ്ഓ​ഫീ​സി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും, ഡി​റ്റ​ക്ടീ​വ് ശൈ​ലി​യി​ലു​ള്ള ആ​ഖ്യാ​ന​വും മ​മ്മൂ​ട്ടി​യു​ടെ അ​സാ​മാ​ന്യ​പ്ര​ക​ട​ന​ത്തെ​യും പ്രേ​ക്ഷ​ക​ർ അ​ഭി​ന​ന്ദി​ച്ചു.

അ​തേ​സ​മ​യം, ഒ​ടി​ടി റി​ലീ​സി​നാ​യി പ്രേ​ക്ഷ​ക​ർ ഏ​റെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി​ച്ചി​ത്ര​വു​മാ​ണ് ഡൊ​മി​നി​ക്. ഇ​പ്പോ​ൾ കാ​ത്തി​രി​പ്പി​നെ​ല്ലാം വി​രാ​മ​മി​ട്ടു​കൊ​ണ്ട് ചി​ത്രം സീ5-​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. മ​മ്മൂ​ട്ടി​യും ഗൗ​തം വ​സു​ദേ​വ് മേ​നോ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം മി​ക​ച്ച ക​ഥാ​സ​ന്ദ​ർ​ഭം കൊ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

പോ​ലീ​സി​ൽ​നി​ന്നു വി​ര​മി​ച്ച ശേ​ഷം പ്രൈ​വ​റ്റ് ഡി​റ്റ​ക്ടീ​വ് ആ‍​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡൊ​മി​നി​ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്. ഗോ​കു​ൽ സു​രേ​ഷ്, സു​ഷ്മി​ത ഭ​ട്ട്, ഷൈ​ൻ ടോം ​ചാ​ക്കോ, വി​ജി വെ​ങ്കി​ടേ​ഷ്, സു​ദേ​വ് ബാ​ബു, ലെ​ന, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ൾ.

കെ.​ജി. ജോ​ർ​ജി​ന്‍റെ വി​ഖ്യാ​ത സി​നി​മ യ​വ​നി​ക തു​ട​ങ്ങി സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​മ്മൂ​ട്ടി​യു​ടെ നി​ര​വ​ധി കു​റ്റാ​ന്വേ​ഷ​ണ​ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​തി​വി​ലും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഡൊ​മി​നി​ക്. ഒ​രു പ​ഴ്സി​ന്‍റെ ഉ​ട​മ​യെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​വും തു​ട​ർ​ന്ന്, വ​ലി​യ തി​രോ​ധാ​ന​സം​ഭ​വ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

Latest News

Up