Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ZomatoIncident

Viral

ഓർഡർ ക്യാൻസൽ ചെയ്ത ഉപഭോക്താവിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ച് ഡെലിവറി ബോയിയുടെ പ്രതിഷേധം

ഭ​ക്ഷ​ണ വി​ത​ര​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം എ​ത്ര​ത്തോ​ളം സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

അ​ർ​ദ്ധ​രാ​ത്രി​യി​ൽ ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ സൊ​മാ​റ്റോ ഡെ​ലി​വ​റി പ​ങ്കാ​ളി​യും ഉ​പ​ഭോ​ക്താ​വും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ജോ​ലി​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും തൊ​ഴി​ലാ​ളി​ക​ൾ അ​ർ​ഹി​ക്കു​ന്ന മാ​ന്യ​ത​യും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ളെ കു​റി​ച്ചു​ള്ള ഗൗ​ര​വ​ക​ര​മാ​യ സം​വാ​ദ​ങ്ങ​ളാ​ണ് ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​ത്.

അ​ങ്കു​ർ താ​ക്കൂ​ർ എ​ന്ന ഡെ​ലി​വ​റി ഏ​ജ​ന്‍റ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്ക് ശേ​ഷം ന​ട​ന്ന സം​ഭ​വ​ത്തി​ൽ, കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ വ​രെ എ​ത്തി​യ ത​ന്നോ​ട് മു​ക​ളി​ല​ത്തെ നി​ല​യി​ൽ വ​ന്ന് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ത് നി​ര​സി​ച്ച​പ്പോ​ൾ ഫോ​ണി​ലൂ​ടെ വ​ള​രെ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് അ​ങ്കു​ർ ആ​രോ​പി​ക്കു​ന്നു.

താ​ൻ പ​ണം ന​ൽ​കു​ന്ന​ത് ഭ​ക്ഷ​ണം വീ​ട്ടു​വാ​തി​ൽ​ക്ക​ൽ എ​ത്തി​ക്കാ​നാ​ണെ​ന്നും അ​തി​നാ​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റ്, പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​പ​ഭോ​ക്താ​വ് രോ​ഷാ​കു​ല​നാ​യ​ത്.

എ​ന്നാ​ൽ, പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ത​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​ർ​ക്ക് പ​ണ​ത്തേ​ക്കാ​ളു​പ​രി കു​റ​ഞ്ഞ പ​ക്ഷം മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ​രി​ഗ​ണ​ന​യെ​ങ്കി​ലും ന​ൽ​ക​ണ​മെ​ന്നാ​ണ് അ​ങ്കു​ർ വീ​ഡി​യോ​യി​ലൂ​ടെ സ​മൂ​ഹ​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്ന​ത്.

ത​ർ​ക്കം മു​റു​കി​യ​തോ​ടെ ഓ​ർ​ഡ​ർ റ​ദ്ദാ​ക്കു​മെ​ന്ന് ഉ​പ​ഭോ​ക്താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​തി​ന് വ​ഴ​ങ്ങാ​ൻ അ​ങ്കു​ർ ത​യ്യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഓ​ർ​ഡ​ർ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും ത​നി​ക്ക് ല​ഭി​ച്ച ബി​രി​യാ​ണി കോം​ബോ​യും ഗു​ലാ​ബ് ജാ​മും അ​ട​ങ്ങു​ന്ന ഭ​ക്ഷ​ണം ക്യാ​മ​റ​യ്ക്ക് മു​ന്നി​ലി​രു​ന്ന് ക​ഴി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്.

രാ​ത്രി സ​മ​യ​ത്ത് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത ഉ​പ​ഭോ​ക്താ​വി​നെ​തി​രെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ, ഉ​പ​ഭോ​ക്താ​വ് ന​ൽ​കു​ന്ന ഡെ​ലി​വ​റി ചാ​ർ​ജ് കൃ​ത്യ​മാ​യ സേ​വ​ന​ത്തി​നു​ള്ള​താ​ണെ​ന്നും വീ​ട്ടു​വാ​തി​ൽ​ക്ക​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ത്ത​ത് തൊ​ഴി​ൽ​പ​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും മ​റു​വി​ഭാ​ഗം വാ​ദി​ക്കു​ന്നു.

Latest News

Up