ഡാളസ്: കണ്ടംകുളത്തു അബ്രഹാം തങ്കച്ചൻ (74) ഡാളസിൽ അന്തരിച്ചു. പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം - ഏല്യാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ്. പ്ലാനോ സീയോൻ മാർത്തോമ്മാ ഇടവകാംഗവും റവ റോയ് എ തോമസിന്റെ (വൈലി, ഡാളസ്) പിതൃസഹോരദരനുമാണ് പരേതൻ.
ഭാര്യ: തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലിങ്ങാട്ടിൽ തങ്കമ്മ. മകൻ: ഡോ. എബി എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം. സഹോദരങ്ങൾ: ഡോ. കെ.എ. കോശി, ഡോ. കെ.എ. വർഗീസ്, കെ.എ. ബെഞ്ചമിൻ, പ്രഫ. ജോൺ കെ. അബ്രഹാം, പരേതനായ കെ.എ. തോമസ്, കുഞ്ഞമ്മ ജോൺ, മാരിയമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗീസ് (യുഎസ്എ).
1977 ഡിസംബറിൽ അമേരിക്കയിലെ ലബ്ബക്കിൽ എത്തി. 1984ൽ ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടി. തുടർന്ന് ഒപ്റ്റിക്കൽ രംഗത്ത് പ്രവർത്തിക്കുകയും 1986ൽ പ്രഫഷണൽ ഒപ്റ്റിക്കൽ സപ്ലൈയുടെ പങ്കാളിയായി ബിസിനസ് ഏറ്റെടുത്ത് 2006 വരെ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
ഗ്രാൻഡ് പ്രേരിയിലെ മാർത്തോമ്മാ സഭയുടെ ആരംഭം മുതൽ പ്ലാനോ സീയോൻ മാർത്തോമാ പള്ളിയുടെ രൂപീകരണം വരെ തങ്കച്ചൻ സഭയുടെ ഒരു തൂണായിരുന്നു. വൈസ് പ്രസിഡന്റ്, മലയാളി ലേ ലീഡർ, ഏരിയ പ്രെയർ ഗ്രൂപ്പ് ലീഡർ, ഇടവക മിഷൻ, സീയോൻ സ്റ്റാർസ് എന്നിവയുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം സേവനം ചെയ്തു.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സീയോൻ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy., Coppell, TX 75019).