Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accountable

‘രാഹുൽ മാങ്കൂട്ടത്തിൽ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ മ​റു​പ​ടി പ​റ​യേ​ണ്ട​ത് പാ​ല​ക്കാ​ട്ടെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം’

ക​ൽ​പ്പ​റ്റ: സ​സ്പെ​ൻ​ഡ് ചെയ്ത് പാ​ർ​ട്ടി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യ രാഹുൽ മാങ്കൂട്ടത്തിൽ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നു മ​റു​പ​ടി പ​റ​യേ​ണ്ട​ത് പാ​ല​ക്കാ​ട്ടെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​മാ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ എ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങൾക്ക് മറുപടി പറയുകയായിരുന്നു.

ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണം കൊ​ണ്ട് മാ​ത്ര​മാ​ണ് ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി കേസിൽ ദേ​വ​സ്വം ബോ​ർ​ഡി​ലെ ര​ണ്ട് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും അ​റ​സ്റ്റി​ലാ​യ​തെന്നും അദ്ദേഹം പറഞ്ഞു. രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ശ്രീ​കോ​വി​ലി​ലെ സ്വ​ർ​ണം മോ​ഷ​ണം ന​ട​ത്താ​ൻ പ​റ്റു​മോ​യെ​ന്ന​താ​ണ് വി​ശ്വാ​സി​ക​ളെ ഏ​റ്റ​വും വേ​ദ​നി​പ്പി​ക്കു​ന്ന​ത്. ആ ​ച​ർ​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കുമെന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പറഞ്ഞു.

മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല​യി​ൽ കോ​ൺ​ഗ്ര​സിന്‍റെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങും. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പ് കേ​ര​ള​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും പ​ണം കൊ​ണ്ടാ​ണെ​ന്നും അ​ത് സി​പി​എ​മ്മി​ന്‍റേ​തു മാ​ത്ര​മ​ല്ലെന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Latest News

Up