Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Achieves

ജെഇഇ മെയിൻ: പാലാ ബ്രില്ല്യന്‍റിന് മികച്ച വിജയം

പാ​​​​ലാ: ജെ​​​​ഇ​​​​ഇ ​മെ​​​​​യി​​​​​ൻ ആ​​​​ദ‍്യ സെ​​​​​ഷ​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടി പാ​​​​​ലാ ബ്രി​​​​​ല്ല്യ​​​​​ന്‍റ് സ്റ്റ​​​​​ഡി​​​​​ സെ​​​​​ന്‍റ​​​​​ർ. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഒ​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തി​​​​​നൊ​​​​​പ്പം വി​​​​​ദേ​​​​​ശ​​​​​ത്ത് പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തി​​​​​യ​​​​​വ​​​​​രി​​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​​ന​​​​​വും ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​ലെ ആ​​​​​ദ്യ​​​​​സ്ഥാ​​​​​ന​​​​​വും ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 99.9763 പെ​​​​​ർ​​​​​സെ​​​​​ന്‍റൈ​​​​​ൽ സ്കോ​​​​​റോ​​​​​ടെ വൈ​​​​​ഷ്ണ​​​​​വ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​നാ​​​​​യി.

99.9148 പെ​​​​​ർ​​​​​സെ​​​​​ന്‍റൈ​​​​​ൽ സ്കോ​​​​​റോ​​​​​ടെ ഡേ​​​​​വി​​​​​സ് ജോ​​​​​ണ്‍ വി​​​​​ദേ​​​​​ശ​​​​​ത്ത് പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തി​​​​​യ​​​​​വ​​​​​രി​​​​​ൽ ആ​​​​​ദ്യ സ്ഥാ​​​​​നം നേ​​​​​ടി. 89.1111 പെ​​​​​ർ​​​​​സെ​​​​ന്‍റൈ​​​​ൽ സ്കോ​​​​​റോ​​​​​ടെ റ​​​​​യാ​​​​​ൻ സ​​​​​ക്കി ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​​നം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. ഇ​​​​​വ​​​​​രെ​​​​​ കൂ​​​​​ടാ​​​​​തെ 99.9785757 സ്കോ​​​​​റോ​​​​​ടെ കി​​​​​ഷ​​​​​ൻ ശി​​​​​വ​​​​​ദാ​​​​​സ്, 99.9729220 സ്കോ​​​​​റോ​​​​​ടെ നി​​​​​ര​​​​​ഞ്ജ​​​​​ൻ ജെ.​​​​​ പി​​​​​ള്ള എ​​​​​ന്നി​​​​​വ​​​​​ർ മു​​​​​ൻ​​​​​നി​​​​​ര​​​​​യി​​​​​ൽ എ​​​​​ത്തി.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​നാ​​​​​യ ഇ.​​​​​എ​​​​​ൻ.​​​​കെ. വൈ​​​​​ഷ്ണ​​​​​വ് തൃ​​​​​ശൂ​​​​​ർ നാ​​​​​ട്ടി​​​​​ക ഇ​​​​​യ്യാ​​​​​നി ഞാ​​​​​യ​​​​​ക്കാ​​​​​ട്ട് വീ​​​​​ട്ടി​​​​​ൽ വി​​​​​ദേ​​​​​ശ​​​​​മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യ കൃ​​​​​തീ​​​​​ഷി​​​​​ന്‍റെ​​​​​യും സ​​​​​ന്ധ്യാ കൃ​​​​​തീ​​​​​ഷി​​​​​ന്‍റെ​​​​​യും മ​​​​​ക​​​​​നാ​​​​​ണ്. തൃ​​​​​ശൂ​​​​​ർ ദേ​​​​​വ​​​​​മാ​​​​​താ സി​​​​എം​​​​ഐ പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ളി​​​​​ൽ പ്ല​​​​​സ് ടു ​​​​പ​​​​​ഠ​​​​​ന​​​​​ത്തോ​​​​​ടൊ​​​​​പ്പം ര​​​​​ണ്ടു​​​​​ വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ൽ എ​​​​​ൻ​​​​​ട്ര​​​​​ൻ​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം നേ​​​​​ടി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

കൊ​​​​​ല്ലം അ​​​​​ഞ്ച​​​​​ൽ കാ​​​​​ഞ്ഞി​​​​​രം​​​​​വി​​​​​ല്ല​​​​​യി​​​​​ൽ സൗ​​​​​ദി​​​​​യി​​​​​ൽ എ​​​​ൻ​​​​ജി​​​​നിയ​​​​​റാ​​​​​യ സ​​​​​ഞ്ജു ടി. ​​​​​ജോ​​​​​ണി​​​​​ന്‍റെ​​​​​യും ബെ​​​​​റ്റി അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​റി​​​​​ന്‍റെ​​​​​യും മ​​​​​ക​​​​​നാ​​​​​ണ് ഡേ​​​​​വി​​​​​സ് എ​​​​​സ്. ജോ​​​​​ണ്‍. പ്ല​​​​​സ് ടു​​​​​പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നൊ​​​​​പ്പം ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ൽ എ​​​​​ൻ​​​​​ജിനിയ​​​​​റിം​​​​​ഗ് എ​​​​​ൻ​​​​​ട്ര​​​​​ൻ​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി നേ​​​​​ടി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ല​​​​​ക്ഷ​​​​​ദ്വീ​​​​​പ് ആ​​​​ന്ത്രോ​​​​​ത്ത് ദ്വീ​​​​പ് സ്വ​​​​​ദേ​​​​​ശി അ​​​​​സി. എ​​​​​ൻ​​​​​ജി​​​​​നിയ​​​​​റാ​​​​​യ ഒ​​​​​മ​​​​​ർ ഷെ​​​​​റി​​​​​ഫി​​​​​ന്‍റെ​​​​​യും അ​​​​​ധ്യാ​​​​​പി​​​​​ക​​​​​യാ​​​​​യ ന​​​​​ബീ​​​​​സ​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​നാ​​​​​ണ് റ​​​​​യാ​​​​​ൻ സ​​​​​ക്കി. പ്ല​​​​​സ് ടു​ ​​​​പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നൊ​​​​​പ്പം ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ൽ എ​​​​​ൻ​​​​​ജിനിയ​​​​​റിം​​​​​ഗ് എ​​​​​ൻ​​​​​ട്ര​​​​​ൻ​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി നേ​​​​​ടി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ കി​​​​​ഷാ​​​​​ൻ ശി​​​​​വ​​​​​ദാ​​​​​സ് ചാ​​​​​ർ​​​​​ട്ടേ​​​​​ഡ് അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്- ഡോ​​​​​ക്ടര്‍ ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളാ​​​​​യ ആ​​​​ർ. ശി​​​​​വ​​​​​ദാ​​​​​സ​​​​​ന്‍റെ​​​​​യും ആ​​​​​രാ​​​​​ധ​​​​​നാ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ​​​​​യും മ​​​​​ക​​​​​നാ​​​​​ണ്. ശ്രീ​​​​​കാ​​​​​ര്യം ല​​​​​യോ​​​​​ള സ്കൂ​​​​​ളി​​​​​ൽ പ്ല​​​​​സ് ടു ​​​​പ​​​​​ഠ​​​​​ന​​​​​ത്തോ​​​​​ടൊ​​​​​പ്പം ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ൽ എ​​​​​ൻ​​​​​ട്ര​​​​​ൻ​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം നേ​​​​​ടി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. ആ​​​​​ർ​​​​​എം​​​​​ഒ, എ​​​​​ൻ​​​​എ​​​​​സ്ഇ എ​​​​​ന്നീ ഒ​​​​​ളി​​​​​ന്പ്യാ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ വി​​​​​ജ​​​​​യം കൈ​​​​​വ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

നി​​​​​ര​​​​​ഞ്ജ​​​​​ൻ ജെ. ​​​​​പി​​​​​ള്ള ആ​​​​​ല​​​​​പ്പു​​​​​ഴ മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​ണ്. ബാ​​​​​ങ്ക് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ര​​​​​തീ​​​​​ഷ് രാ​​​​​ജ​​​​​ന്‍റെ​​​​​യും റ്റീ​​​​​ന മാ​​​​​ധ​​​​​വ​​​​​ൻ പി​​​​​ള്ള​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​നാ​​​​​ണ്. മാ​​​​​ന്നാ​​​​​നം കെ​​​​ഇ സ്കൂ​​​​​ളി​​​​​ൽ പ്ല​​​​​സ് ടു​​​​​പ​​​​​ഠ​​​​​ന​​​​​ത്തൊ​​​​​ടൊ​​​​​പ്പം ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ൽ എ​​​​​ൻ​​​​​ട്ര​​​​​ൻ​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

റോ​​​​​ഷ​​​​​ൻ രാ​​​​​ജു എ​​​​​റ​​​​​ണാ​​​​​കു​​​​​ളം അ​​​​​യ്യ​​​​​ൻ​​​​​പു​​​​​ഴ കാ​​​​​ഞ്ചാ​​​​​പ്പി​​​​​ള്ളി വീ​​​​​ട്ടി​​​​​ൽ കെ.​​​​കെ. രാ​​​​​ജു​​​​വി​​​​ന്‍റെ​​​​​യും കെ.​​​​വി. ജാ​​​​​സ്മി​​​​​ന്‍റെ​​​​യും മ​​​​​ക​​​​​നാ​​​​​ണ്. മാ​​​​​ന്നാ​​​​​നം കെ​​​​ഇ സ്കൂ​​​​​ളി​​​​​ൽ പ്ല​​​​​സ് ടു ​​​​​പ​​​​​ഠ​​​​​ന​​​​​ത്തൊ​​​​​ടൊ​​​​​പ്പം ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ൽ എ​​​​​ൻ​​​​​ട്ര​​​​​ൻ​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ സ്വ​​​​​ദേ​​​​​ശി പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര​​​​​യ്ക്ക​​​​​ൽ വീ​​​​​ട്ടി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യ ജെ​​​​​ൻ​​​​​സ​​​​​ണ്‍ പി. ​​​​​ജോ​​​​​ണി​​​​​ന്‍റെ​​​​​യും എ​​​​ൻ. സീ​​​​​മ​​​​യു​​​​ടെ​​​​​യും മ​​​​​ക​​​​​നാ​​​​​ണ് ആ​​​​​ൽ​​​​​ഫ്ര​​​​​ഡ് ജെ​​​​​ൻ​​​​​സ​​​​​ണ്‍. മാ​​​​​ന്നാ​​​​​നം കെ​​​​ഇ സ്കൂ​​​​​ളി​​​​​ൽ പ്ല​​​​​സ് ടു​ ​​​​പ​​​​​ഠ​​​​​ന​​​​​ത്തൊ​​​​​ടൊ​​​​​പ്പം ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ൽ എ​​​​​ൻ​​​​​ട്ര​​​​​ൻ​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

ഇ​​​​വ​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ലെ 15 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് 99.9 പെ​​​​​ർ​​​​​സെ​​​​​ന്‍റൈ​​​​​ൽ സ്കോ​​​​​റി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ നേ​​​​​ടാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​ത്. ജേ​​​​​ക്ക​​​​​ബ് സോ​​​​​ബി മ​​​​​ഠ​​​​​ത്തി​​​​​ൽ- 99.9319, ഡേ​​​​​വി​​​​​സ് എ​​​​​സ്. ജോ​​​​​ണ്‍- 99.9148, ആ​​​​​രോ​​​​​ണ്‍ തോ​​​​​മ​​​​​സ്- 99.9103, ധാ​​​​​ർ​​​​​മി​​​​​ക് സ​​​​​ന്തോ​​​​​ഷ്- 99.9069, ഫെ​​​​​ലി​​​​​ക്സ് പി. ​​​​​മ​​​​​നോ​​​​​ജ്- 99.9029, ത​​​​​ലാ​​​​​ൽ ഷി​​​​​ഹാ​​​​​ബു​​​​​ദീ​​​​​ൻ- 99.9023, ധ്യാ​​​​​ൻ തേ​​​​​ജ്- 99.9011, പി.​​​​പി. വ​​​​​രു​​​​​ണ്‍ രാ​​​​​ഗേ​​​​​ഷ്- 99.9010, ജോ​​​​​സ​​​​​ഫ് ജൂ​​​​​ഡ്- 99.9001, വി. ​​​​അ​​​​​ക്ഷ​​​​​യ് സു​​​​​രേ​​​​​ഷ്- 99.9012 ​എ​​​​​ന്നി​​​​​വ​​​​​ർ 99.9 പെ​​​​​ർ​​​​​സെ​​​​​ന്‍റൈ​​​​ൽ നേ​​​​​ടി മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി.

99 പെ​​​​​ർ​​​​​​​​​​സ​​​​​ന്‍റൈ​​​​​ലി​​​​​ന് മു​​​​​ക​​​​​ളി​​​​​ൽ മു​​​​ന്നൂ​​​​റോ​​​​​ളം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ എ​​​​​ത്തി​​​​​ക്കാ​​​​​ൻ പാ​​​​​ലാ ബ്രി​​​​​ല്ല്യ​​​​​ന്‍റ് സ്റ്റ​​​​​ഡി സെ​​​​​ന്‍റ​​​​​റി​​​​​ന് ക​​​​​ഴി​​​​​ഞ്ഞു. 98 പെ​​​​​ർ​​​​​​​​​​സ​​​​​ന്‍റൈ​​​​​ലി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ ബ്രി​​​​​ല്ല്യ​​​​​ന്‍റി​​​​​ൽ​​​​നി​​​​​ന്ന് 710 കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. 97 പെ​​​​​ർ​​​​​സ​​​​ന്‍റൈ​​​​​ലി​​​​​ന് മു​​​​​ക​​​​​ളി​​​​​ൽ 1012 പേ​​​​രും 96 പെ​​​​​ർ​​​​​സ​​​​ന്‍റൈ​​​​ലി​​​​​ന് മു​​​​​ക​​​​​ളി​​​​​ൽ 1710 പേ​​​​രും 95 പെ​​​​​ർ​​​​​​​​​​സ​​​​​ന്‍റൈ​​​​ലി​​​​​ന് മു​​​​​ക​​​​​ളി​​​​​ൽ 2125 പേ​​​​രും ഉ​​​​​ണ്ട്. പാ​​​​​ലാ ബ്രി​​​​​ല്ല്യ​​​​​ന്‍റ് സ്റ്റ​​​​​ഡി​​​​​ സെ​​​​​ന്‍റ​​​​​റി​​​​​ൽ​​​​നി​​​​​ന്നു ല​​​​​ഭി​​​​​ച്ച തീ​​​​​വ്ര​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും ജെ​​​​​ഇ​​​​​ഇ മെ​​​​​യി​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ അ​​​​​തേ മാ​​​​​തൃ​​​​​ക​​​​​യി​​​​​ലു​​​​​ള്ള മോ​​​​​ക് ടെ​​​​​സ്റ്റു​​​​​ക​​​​​ളു​​​​​മാ​​​​​ണ് ത​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ജ​​​​​യ​​​​​മ​​​​​ന്ത്ര​​​​​മെ​​​​​ന്ന് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ പ​​​​​റ​​​​​ഞ്ഞു.

അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രു​​​​​ടെ​​​​​യും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ​​​​​യും ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും നി​​​​​ർ​​​​​ലോ​​​​​പ​​​​​മാ​​​​​യ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ് ബ്രി​​​​​ല്ല്യ​​​​​ന്‍റ് സ്റ്റ​​​​​ഡി​​​​​ സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ നേ​​​​​ട്ടങ്ങ​​​​​ൾ​​​​​ക്ക് കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് ബ്രി​​​​​ല്ല്യ​​​​​ന്‍റ് സ്റ്റ​​​​​ഡി​​​​​സെ​​​​​ന്‍റ​​​​​ർ ഡ​​​​​യ​​​​​റ​​​​​ക്ടേ​​​​​ഴ്സ് പ​​​​​റ​​​​​ഞ്ഞു. ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ജ​​​​​യം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ അ​​​​​നു​​​​​മോ​​​​​ദി​​​​​ച്ചു.

Latest News

Up