Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adrian Luna

ബ്ലാ​​സ്റ്റേ​​ഴ്സി​​ൽ ച​​രി​​ത്ര​​മെ​​ഴു​​തി അ​​ഡ്രി​​യാ​​ൻ ലൂ​​ണ

മും​​ബൈ: കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ൽ മ​​റ്റൊ​​രു നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ട് ഉ​​റു​​ഗ്വേ​​ൻ താ​​രം അ​​ഡ്രി​​യ​​ൻ ലൂ​​ണ. ബ്ലാ​​സ്റ്റേ​​ഴ്സി​​ന് വേ​​ണ്ടി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ താ​​ര​​മാ​​ണി​​പ്പോ​​ൾ ലൂ​​ണ. സൂ​​പ്പ​​ർ ക​​പ്പി​​ൽ മും​​ബൈ​​യ്ക്കെ​​തി​​രേ ലൂ​​ണ​​യു​​ടെ എ​​ണ്‍​പ​​ത്തി​​യേ​​ഴാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു.

97 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​ച്ച സ​​ഹ​​ൽ അ​​ബ്ദു​​ൽ സമ​​ദാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് ജ​​ഴ്സി​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ താ​​രം. 89 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​ച്ച കെ.​​പി. രാ​​ഹു​​ലാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. 86 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച ജീ​​ക്സ​​ണ്‍ സിം​​ഗും 81 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച സ​​ന്ദീ​​പ് സിം​​ഗു​​മാ​​ണ് ലൂ​​ണ​​യ്ക്ക് താ​​ഴെ​​യു​​ള്ള​​ത്.

അ​​തേ​​സ​​മ​​യം, ത​​ങ്ങ​​ളു​​ടെ ആ​​ദ്യ കി​​രീ​​ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​നി​​യും കാ​​ത്തി​​രി​​ക്ക​​ണം. സൂ​​പ്പ​​ർ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സെ​​മി​​ഫൈ​​ന​​ൽ കാ​​ണാ​​തെ പു​​റ​​ത്താ​​യി. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് മും​​ബൈ സി​​റ്റി​​യോ​​ട് തോ​​റ്റു. എ​​ണ്‍​പ​​ത്തി​​യെ​​ട്ടാം മി​​നി​​റ്റി​​ൽ വ​​ഴ​​ങ്ങി​​യ സെ​​ൽ​​ഫ് ഗോ​​ളാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സ് വ​​ഴ​​ങ്ങി​​യ ഏ​​ക ഗോ​​ളാ​​ണി​​ത്.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യ​​ങ്ങ​​ളു​​ടെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലാ​​യി​​രു​​ന്നു ബ്ലാ​​സ്റ്റേ​​ഴ്സ് ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന​​ത്. ഈ ​​മ​​ത്സ​​ര​​ത്തി​​ൽ സ​​മ​​നി​​ല നേ​​ടി​​യാ​​ൽ പോ​​ലും ടീ​​മി​​ന് സെ​​മി​​ഫൈ​​ന​​ൽ ഉ​​റ​​പ്പി​​ക്കാ​​മാ​​യി​​രു​​ന്നു.

Latest News

Up