Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adv.B.ramanpillai

ചാ​ണ​ക്യ ത​ന്ത്ര​ത്തി​ന്‍റെ രാ​മ​ൻ എ​ഫ​ക്ട് ദി​ലീ​പി​നെ ര​ക്ഷി​ക്കു​മോ..‍? കാ​ത്തി​രു​ന്നു കാ​ണാം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യു​മ്പോ​ൾ ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് എ​ന്ത് ശി​ക്ഷ​യാ​കും ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

രാ​വി​ലെ 11ന് ​കോ​ട​തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പ് എ​ട്ടാം പ്ര​തി​യാ​ണ്. ആ​കെ പ​ത്ത് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. പ​ൾ​സ​ർ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള​യാ​ണ് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി 83 ദി​വ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ദി​ലീ​പി​ന് ജാ​മ്യം ല​ഭി​ച്ച​ത് ബി. ​രാ​മ​ൻ​പി​ള്ള കേ​സ് ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ്.

കേ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നാ​ണ് കേ​സ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ജാ​മ്യം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ബി. ​രാ​മ​ൻ​പി​ള്ള​യ്ക്ക് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു. 2017 ഓ​ഗ​സ്റ്റ് നാ​ലി​ന് ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ രാ​മ​ന്‍ പി​ള്ള കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. പി​ന്നാ​ലെ ദി​ലീ​പ് ജ​യി​ല്‍ മോ​ചി​ത​നാ​യി.

കേ​സി​ൽ തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം രാ​മ​ൻ​പി​ള്ള​യ്ക്ക് നേ​രെ ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ, കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന തൃ​ശൂ​ർ പീ​ച്ചി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ബി.​രാ​മ​ന്‍​പി​ള്ള​യു​ടെ മൊ​ഴി​യെ​ടു​ക്കാ​നും ക്രൈം ​ബ്രാ​ഞ്ച് നീ​ക്കം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ക​ള്ള​ക്കേ​സി​ല്‍ മൊ​ഴി ന​ല്‍​കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു രാ​മ​ൻ​പി​ള്ള​യു​ടെ നി​ല​പാ​ട്. കൂ​ടാ​തെ, ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ര്‍ ത​ന്നെ രം​ഗ​ത്തെ​ത്തി. ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​രു​ടെ തീ​രു​മാ​നം.

ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കേ​സി​ലെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി അ​തി​ജീ​വി​ത ബാ​ർ കൗ​ൺ​സി​ലി​നു പ​രാ​തി​യും ന​ൽ​കി. നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ബി. ​രാ​മ​ൻ​പി​ള്ള ബാ​ർ കൗ​ൺ​സി​ലി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

നാ​ളു​ക​ൾ​ക്ക് ശേ​ഷം കോ​ട​തി വി​ധി പ​റ​യു​മ്പോ​ൾ അ​ത് ബി. ​രാ​മ​ൻ​പി​ള്ള​യു​ടെ അ​ഭി​ഭാ​ഷ​ക ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മോ​യെ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം.

Latest News

Up