Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural Crops

Idukki

കാ​ർ​ഷി​കവി​ള​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ചെ​റു​തോ​ണി: വീ​ടി​ന്‍റെ ടെ​റ​സി​ലെ സ്റ്റോ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കു​രു​മു​ള​ക്, കാ​പ്പി​ക്കു​രു, റ​ബ​ർ ഷീ​റ്റ് എ​ന്നി​വ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ. ക​ഞ്ഞി​ക്കു​ഴി കീ​രി​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ചാ​ഞ്ഞാ​നി​യി​ൽ ബി​നോ​ജ്, പാ​റ​തോ​ട്ടാ​യി​ൽ മ​നേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​ന് വെ​ളു​പ്പി​ന് ഒ​ന്നി​നാ​ണ് പ്ര​തി​ക​ൾ ഏ​ഴാം​കൂ​പ്പി​ലു​ള്ള അ​യ്യു​ണ്ണി​ക്ക​ൽ തോ​മ​സി​ന്‍റെ ടെ​റ​സി​ലെ സ്റ്റോ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40 കി​ലോ​ കു​രു​മു​ള​കും 40 കി​ലോ​ കാ​പ്പി​ക്കു​രു​വും 15 കി​ലോ​ റ​ബർഷീ​റ്റും മോ​ഷ്ടി​ച്ച​ത്.

ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ താ​ജു​ദീ​ൻ, റെ​ജി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്രി​ൻ​സ്, ഷാ​ന​വാ​സ്‌, ഷെ​രീ​ഫ്, സ​നു​മോ​ൻ, മ​നു, ബാ​വാ​സ്, രാ​ജ്‌​മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Up