തിരുവനന്തപുരം: കാട്ടാക്കടയിൽ എയർഗണ്ണിൽ നിന്നു യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു വെടിയേറ്റത്.
ബന്ധുവും അയൽവാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയിൽ അജിത്തിനെ വെടിവച്ചത്. പരിക്കേറ്റ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്ന് പോലീസ് അറിയിച്ചു.